തൈമൂറിന്റെ നാലാം പിറന്നാള്‍; മനോഹരമായ കുറിപ്പുമായി കരീന കപൂര്‍

സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ ദമ്പതികളുടെ പൊന്നോമന തൈമൂറിന്റെ നാലാം പിറന്നാളായിരുന്നു ക‍ഴിഞ്ഞ ദിവസം.

മകന്‍റെ പിറന്നാള്‍ ദിനത്തില്‍ കരീന പങ്കുവച്ച മനോഹരമായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കരീന മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

പശുവിന് തീറ്റകൊടുക്കാന്‍ കെെയ്യില്‍ വൈക്കോല്‍ കെട്ടുമായി വരുന്ന തെെമൂറിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

അവന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും മകന്‍ തയാറാണെന്നാണ് കരീന പറയുന്നത്.
കഠിനാധ്വാനം ചെയ്യുന്നതിനൊപ്പം മഞ്ഞ് രുചിച്ചും പൂക്കള്‍ മറിച്ചും മരം കയറിയും ജീവിതം ആഘോഷമാക്കണമെന്നും താരം മകനോടായി പറയുന്നു. സ്വപ്നങ്ങളെ പിന്തുടര്‍ന്ന് സന്തോഷത്തോടെ ജീവിക്കണമെന്നും അമ്മയേക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കും നിന്നെ സ്‌നേഹിക്കാനാവില്ലെന്നും കരീന കുറിക്കുന്നു.

കരീനയുടെ കുറിപ്പ്

“എന്റെ കുഞ്ഞ്, നീ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ കഠിനാധ്വാനവും ശ്രദ്ധയും ആത്മസമര്‍പ്പണവും എന്നെ സന്തോഷിപ്പിക്കുന്നു. ഇപ്പോള്‍ നീ വൈക്കോല്‍ കെട്ട് എടുത്തു കൊണ്ടുപോയി പശുവിനെ തീറ്റിക്കുന്നതുപോലെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ കഠിനാധ്വാനിയായ മകനെ. എന്നാല്‍ അതിനൊപ്പം മഞ്ഞ് രുചിക്കാനും, പൂക്കള്‍ പറിക്കാനും, ചാടിക്കളിക്കാനും, മരം കയറാനും നിന്റെ കേക്ക് മുഴുവന്‍ കഴിക്കാനും മറക്കരുത്. നിന്റെ സ്വപ്നങ്ങളെ പിന്തുടരൂ, എപ്പോഴും തല ഉയര്‍ത്തി തന്നെ നടക്കൂ. എല്ലാത്തിനും മുകളിലായി നിന്നെ ചിരിപ്പിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യൂ. ഒരാള്‍ക്കും ഒരിക്കലും അമ്മയേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കാനാവില്ല. ഹാപ്പി ബര്‍ത്ത്‌ഡേ മകനേ, എന്റെ ടിം”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel