പ്രിയദര്‍ശന്റെ അമ്മ പറഞ്ഞുതന്ന റെസിപ്പി; ലാലേട്ടന്‍റെ സ്പെഷ്യല്‍ കാളാഞ്ചി ഫ്രൈ

രുചികരമായ ഭക്ഷണം എവിടെ നിന്നു കഴിച്ചാലും അതിന്റെ രുചിക്കൂട്ട് ചോദിച്ചറിയുന്ന സ്വഭാവക്കാരനാണ് മോഹന്‍ലാല്‍. പിന്നീട് തനിക്ക് സമയമുള്ളപ്പോള്‍ തയാറാക്കി വി‍ളമ്പുകയും ചെയ്യുന്നതാണ് താരത്തിന്‍റെ ശീലം. ഇപ്പോ‍ഴിതാ അത്തരമൊരു റെസിപ്പി തയാറാക്കി അവതരിപ്പിക്കുകയാണ് മോഹന്‍ലാല്‍.

അടുത്ത സുഹൃത്തായ സംവിധായകന്‍ പ്രിയദര്‍ശന്‍റെ അമ്മയുടെ റെസിപ്പിയാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്.

കാളാഞ്ചി മീന്‍ വറുത്തതാണ് ലാലേട്ടന്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത് . ലോക്ക്ഡൗണ്‍ കാലത്തെ വീണു കിട്ടിയ നേരം പാകം ചെയ്ത ഫിഷ് ഫ്രൈയുടെ വീഡിയോ എന്നാണ് വീഡിയോയുടെ ക്യാപ്‌ഷന്‍.

View this post on Instagram

A post shared by Mohanlal (@mohanlal)

അഞ്ചു മിനിറ്റിനുള്ളില്‍ തയാറാക്കി വിളമ്പുന്നതാണ് തന്റെ രീതി എന്ന് മോഹന്‍ലാല്‍ പറയുന്നു.

മുന്‍പൊരിക്കല്‍ പൃഥ്വിരാജിനും ഭാര്യ സുപ്രിയ മേനോനും മോഹന്‍ലാലിന്‍റെ കൈപ്പുണ്യം അറിയാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അടുത്തിടെ താരത്തിന്‍റെ കുക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായിലെ സുഹൃത്തിനൊപ്പം ഭക്ഷണം പാകം ചെയ്യുന്ന മോഹന്‍ലാലിന്‍റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here