ഇടുക്കി -ചക്കുപള്ളം മാങ്കവലയിൽ അതിഥി തൊഴിലാളിയെ വെടിവെച്ചു കൊന്നു; എസ്റ്റേറ്റ് മാനേജർ കസ്റ്റഡിയില്‍

ഇടുക്കി -ചക്കുപള്ളം മാങ്കവലയിൽ ഒരാളെ വെടിവെച്ചു കൊന്നു. അതിഥി തൊഴിലാളിയാണ് മരണപ്പെട്ടത്. സംഭവത്തിൽ
കാഞ്ചിയാർ സ്വദേശിയായ എസ്റ്റേറ്റ് മാനേജർ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അനൂപാണ് വെടിവച്ചതെന്നും മോഷണശ്രമം തടയുന്നതിനിടെയുണ്ടായ വെടിവെയ്പ്പിലാണ് യുവാവ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

പൊൻകുന്നം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വsക്കേൽ എസ്റ്റേറ്റിലാണ് സംഭവം. വണ്ടൻമേട് പൊലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News