‘ഹാഥ്റസിലേക്ക്പോകാൻ സിപിഎം നേതാക്കൾ ആവശ്യപ്പെട്ടുവെന്ന് മൊഴി നൽകാൻ യുപി പൊലീസ് പ്രേരിപ്പിച്ചു’; സിദ്ധിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ രംഗത്ത്

ഹാഥ്റസിലേക്ക് പോകാൻ സി പി ഐ (എം) നേതാക്കൾ ആവശ്യപ്പെട്ടു എന്ന് മൊഴി നൽകാൻ UP പൊലീസ് സിദ്ദിഖ് കാപ്പനെ പ്രേരിപ്പിച്ചതായി ഭാര്യ റെയ്ഹാനത്ത്. സി പി ഐ (എം) എം പി മാരുടെ പേരു പറഞ്ഞാൽ രക്ഷപ്പെടുത്താം എന്ന് പറഞ്ഞതായും റെയ്ഹാനത്ത് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഉത്തർപ്രദേശ് പോലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി up പോലീസ് ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ കുടുംബം രംഗത്ത് വന്നു. ഹാഥ്റസിലേക്ക് പോകാൻ സി പി ഐ (എം) നേതാക്കൾ ആവശ്യപ്പെട്ടു എന്ന് മൊഴി നൽകാൻ UP പൊലീസ് സിദ്ദിഖ് കാപ്പനെ പ്രേരിപ്പിച്ചതായി ഭാര്യ റെയ്ഹാനത്ത് വെളിപ്പെടുത്തി. സി പി ഐ (എം) എം പി മാരുടെ പേരു പറഞ്ഞാൽ രക്ഷപ്പെടുത്താം എന്ന് പറഞ്ഞതായും റെയ്ഹാനത്ത് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പോലീസ് കസ്റ്റഡിയിൽ സിദ്ദിഖ് കാപ്പനെ ഉപദ്രവിച്ചു. യു പി. പൊലീസ് കള്ളക്കഥകൾ മെനയുന്നു. സിദ്ദീഖ് കോടികളുടെ ഇടപാട് നടത്തിയെന്ന് ആരോപിക്കുന്ന പൊലീസ് ബാങ്ക് അക്കൗണ്ടിൽ പണം ഉണ്ടോ എന്ന് പരിശോധിക്കട്ടെയെന്നും റെയ്ഹാനത്ത് പറഞ്ഞു. സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ‘ പ്രവർത്തകനല്ല. ഒരു രാഷ്ടീയ പാർട്ടിയുമായും പ്രത്യേകിച്ച് മമതയില്ലന്നും. മാധ്യമപ്രവർത്തകൻ മാത്രമാണെന്നും . റെയ്ഹാനത്ത് പറഞ്ഞു.

സിദ്ദീഖ് കാപ്പനെ കാണാനോ വീഡിയോ കോൾ ചെയ്യാനോ അനുവദിക്കുന്നില്ല. സുപ്രീം കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ ഫോൺ ചെയ്യാൻ അനുമതിയുണ്ടെന്നതാണ് ആശ്വാസം. ജയിൽ മോചനത്തിന് ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെണമെന്നും സിദ്ദിഖ് കാപ്പൻ്റെ ഭാര്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News