മുകേഷിന് മുന്നിൽ ഒന്നുംപറയാനാവാതെ മമ്മൂട്ടി :മമ്മൂട്ടിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും ചിരി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ

സിനിമയുടെ പിന്നാമ്പുറത്ത് നടക്കാറുള്ള രസകരമായ സംഭവവികാസങ്ങള്‍ ശ്രീനിവാസൻ തുറന്ന് പറയാറുണ്ട്. കൈരളിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിക്കിടെ ശ്രീനിവാസന്‍ മമ്മൂട്ടിയ്ക്കും മുകേഷിനുമൊപ്പം ഉണ്ടായിരുന്ന ചില നര്‍മ്മ രംഗങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ദുബായില്‍ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും മുകേഷ് മമ്മൂട്ടിയുടെ കൈ നോക്കി ഭാവിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

മമ്മൂട്ടിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും ചിരി നിര്‍ത്താന്‍ പറ്റാത്ത അനുഭവം ഉണ്ടായതിനെ കുറിച്ച് ശ്രീനിവാസൻ പറയുന്നത് ഇങ്ങനെ

“ഒരിക്കല്‍ ഗള്‍ഫില്‍ വച്ചാണെന്ന് എനിക്ക് തോന്നുന്നു. ഒരു ഹോട്ടല്‍ മുറിയില്‍ മമ്മൂട്ടിയുണ്ട്, അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുണ്ട്. മമ്മൂട്ടിയുടെ കൈ പിടിച്ച് മുകേഷ് വളരെ വിശദമായി നോക്കി. നിനക്ക് രേഖ നോക്കാന്‍ അറിയാമോന്ന് മമ്മൂട്ടി ചോദിച്ചു. തനിക്ക് കുറച്ചൊക്കെ അറിയാമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് മുകേഷ് പെരുമാറിയത്.ഞാൻ കൈനോക്കാൻ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു ചില ഭാവങ്ങളും മൂളലുകളുമൊക്കെയായി കൈ വിശദമായി പരിശോദിച്ചു . ഇതോടെ മമ്മൂട്ടിയ്ക്ക് താല്‍പര്യം കേറി.ഉടനെ മുകേഷ് നോക്കിയിട്ട് പറഞ്ഞു, ഈ കൈ വെച്ച് നിങ്ങള്‍ ആരെയും തല്ലരുത്. അതെന്താ തല്ലിയാല്‍? തല്ലിയാല്‍ തിരിച്ച് അടി കിട്ടി നിങ്ങള്‍ ചത്ത് പോകും. അതുകൊണ്ട് ആരെയും തല്ലരുതെന്ന് പറഞ്ഞു. ഇത് കേട്ട് മമ്മൂട്ടിയുടെ ഭാര്യയും മക്കളും ഭയങ്കര ചിരി. മമ്മൂട്ടി ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ പോലെ വളരെ ഷാര്‍പ്പായി അവരെ ഒന്ന് നോക്കി. എന്നിട്ടും ഭാര്യയും മക്കളും ചിരി നിര്‍ത്തിയില്ല. ഇതോടെ നീ ആളെ കളിയാക്കുവാണോന്ന് മമ്മൂട്ടി മുകേഷിനോട് ചോദിച്ചു. ഇത് മാത്രമല്ല ഇനിയും ഉണ്ടെന്ന് പറഞ്ഞ് മുകേഷ് വീണ്ടും സീരിയസായി മമ്മൂട്ടിയുടെ കൈ നോക്കി. അവസാനം ഇത് ഒരു കലാകാരനാവേണ്ട ആളുടെ കൈ ആണല്ലോ, പക്ഷെ എന്ത് പറ്റി? എന്നും.പിന്നെ കൂട്ടച്ചിരി”

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here