ശ്രീനാരായണ സേവികാ സമാജം എന്ന സാമൂഹിക സേവന കേന്ദ്രം ഈ ക്രിസ്മസ്‌കാലത്ത് നിങ്ങളിലേക്ക് എത്തുകയാണ് .സേവികാ സമാജത്തിലെ ബേക്കറിയിലുണ്ടാക്കുന്ന കേക്കുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊച്ചി നഗരത്തിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്കുമെല്ലാം പ്രിയപ്പെട്ടതാണ്. ഇങ്ങനെ ഒരു സാമൂഹ്യസേവനകേന്ദ്രത്തില്‍ നിര്‍മിപ്പിക്കപ്പെടുന്നു എന്നു മാത്രമല്ല സേവികയുടെ കേക്കുകള്‍ക്ക് സ്വാദേറ്റുന്നത്, കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്തും അവിശ്വനീയമാം വിധം താങ്ങാവുന്ന വിലകളിലാണ് എന്നുമെന്നതുപോലെ സേവികയുടെ കേക്കുകള്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. 800 ഗ്രാമിന് 280 രൂപയും 400 ഗ്രാമിന് 140 രൂപയും മാത്രമാണ് സേവികാ കേക്കുകളുടെ വില.
നൂറു കണക്കിന് കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ആലുവ തോട്ടുംമുഖത്തെ ശ്രീനാരായണഗിരിയിലെ ശ്രീനാരായണ സേവികാ സമാജം അവരുടെ വീടായിട്ട് അരനൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. കൃത്യമായിപ്പറഞ്ഞാല്‍ സഹോദരന്‍ അയ്യപ്പന്റെ പത്‌നി പാര്‍വതി അയ്യപ്പന്റെ നേതൃത്വത്തില്‍ 1966 ജൂണിലാണ് സമാജം പ്രവര്‍ത്തനമാരംഭിക്കുന്നത്. അശരണരുടെ ആലയമാണ് ആ കുന്നിന്‍മുകള്‍ എങ്കിലും സുമനസ്സുകളുടെ സംഭാവനകള്‍ക്കൊപ്പം കുട്ടികളും പ്രായം ചെന്നവരുമുള്‍പ്പെട്ട അന്തേവാസികള്‍ വിവിധ ജോലികള്‍ ചെയ്തുണ്ടാക്കുന്ന വരുമാനം കൂടി ഉപയോഗിച്ചാണ് സമാജം മുന്നോട്ടുപോകുന്നത്. അശരണരായിക്കുമ്പോഴും സ്വന്തം കാലില്‍ നില്‍ക്കുന്നു എന്ന അഭിമാനം സ്വന്തമായുള്ളവര്‍.
സമാജത്തിന്റെ ഭാഗമായ ആനന്ദഭവനത്തില്‍ ഇപ്പോള്‍ 94 കുട്ടികളുണ്ട്, ശാന്തിമന്ദിരത്തില്‍ 21 അംഗങ്ങളും. ഇതു കൂടാതെ വിശ്രമസദനം ഓള്‍ഡ് ഏജ് ഹോമില്‍ 55 അന്തേവാസികളുമുണ്ട്. എന്നാല്‍ ഇതോടനുബന്ധിച്ചുള്ള ഉല്‍പ്പാദനകേന്ദ്രങ്ങളാണ് സേവികാസമാജത്തെ വ്യത്യസ്തമാക്കുന്നത്. തയ്യല്‍കേന്ദ്രം, പ്രിന്റിംഗ് പ്രസ്, കറിപ്പൊടി യൂണിറ്റ്, ബേക്കറി, ചെറിയ ഷോപ്പിംഗ് സെന്റര്‍, ഡെയറി ഫാം, കൃഷി എന്നിവ കൂടി ഉള്‍പ്പെട്ടതാണ് സമാജത്തിന്റെ പ്രവര്‍ത്തനം. ഇതിനു പുറമെ എല്‍പി സ്‌കൂളും ഇംഗ്ലീഷ് മീഡിയം സ്‌കൂളും ക്രെഷെയുമുണ്ട്.
800 ഗ്രാമിന് 280 രൂപയും 400 ഗ്രാമിന് 140 രൂപയും മാത്രമാണ് സേവികാ കേക്കുകളുടെ വില. കൊച്ചി നഗരത്തിലെ രവിപുരം തനിഷ്‌ക് ഷോറൂമിന് എതിര്‍വശത്തുള്ള മിലാനോ ഐസ്‌ക്രീം ഷോപ്പിലും സേവികയുടെ കേക്കുകള്‍ ലഭ്യമാണ്. നഗരപരിധിക്കുള്ളിലെ ബള്‍ക് ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 22-ന് കേരള ഹൈക്കോടതിയിലെ ചേംബര്‍ ബില്‍ഡിംഗിലും സേവികയുടെ കേക്കുകള്‍ ലഭ്യമാകും. വിവരങ്ങള്‍ക്ക് ഗീത 97443 85867

Get real time update about this post categories directly on your device, subscribe now.