തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പറഞ്ഞ വാക്ക് സ്ഥാനാര്‍ത്ഥി പാലിച്ചു; വീട് വെയ്ക്കാന്‍ സ്ഥലം വീതിച്ച് നല്‍കിയത് 4 കുടുംബങ്ങള്‍ക്ക്

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വോട്ടു ചോദിച്ച് ചെന്നപ്പോ‍ഴാണ് സ്ഥാനാര്‍ത്ഥി സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത 4 കുടുംബങ്ങളുടെ ദയനീയാവസ്ഥ നേരില്‍ കണ്ടത്. തന്നാല്‍ ആകുന്നത് ചെയ്യുമെന്ന് അന്ന് ഉറപ്പ് കൊടുത്ത് തിരികെ പോരുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സ്ഥാനാര്‍ത്ഥി തോറ്റു. പക്ഷെ പറഞ്ഞ വാക്ക് അവര്‍ പാലിച്ചു. കിടപ്പാടമില്ലാത്ത നാല് കുടുംബങ്ങള്‍ക്കാണ് സ്വന്തം ഭൂമി വീതിച്ച് നല്‍കി. സ്ഥാനാര്‍ത്തി വിട്ടുനല്‍കിയ സ്ഥലത്ത് വീട് പണി ആരംഭിച്ചും കഴിഞ്ഞു.

മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി സി സാജിദയാണ് ആ നായിക, തോറ്റെങ്കിലും വോട്ടുചോദിച്ചെത്തിയപ്പോള്‍ ഇല്ലായ്മ പങ്കുവെച്ചവര്‍ക്ക് തന്നാലാകുന്ന സഹായം ചെയ്ത സ്ഥാനാര്‍ത്ഥി.

പെരുവള്ളൂര്‍ പഞ്ചായത്തില്‍ 13-ാം വാര്‍ഡിലേക്ക് മത്സരിച്ച സാജിദ വോട്ട് അഭ്യര്‍ത്ഥിച്ച് ചെന്നപ്പോഴാണ് സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരെ കണ്ടത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 42 വോട്ടിന് സാജിദ തോറ്റെങ്കിലും പ്രചരണ സമയത്ത് കണ്ട കിടപ്പാടമില്ലാത്ത കുടുംബങ്ങളെ സാജിദ മറന്നില്ല.

പറച്ചെനപ്പുറായയിലുള്ള 12 സെന്റ് സ്ഥലം നാല് പേര്‍ക്കായി വീതിച്ചു നല്‍കുകയായിരുന്നു. രണ്ട് കുടുംബത്തിന് നല്‍കാനുള്ള ഭൂമി തെരഞ്ഞെടുപ്പ് ഫലം വന്ന് അധികം വൈകാതെ തന്നെ അളന്നുതിട്ടപ്പെടുത്തി. രണ്ട് കുടുംബങ്ങള്‍ക്ക് കൂടി ആധാരം രജിസ്റ്റര്‍ ചെയ്ത് ഉടന്‍ ഭൂരേഖകള്‍ കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News