അതിശൈത്യത്തെയും അവഗണിച്ച് കര്‍ഷക പ്രക്ഷോഭം 27ാം ദിവസത്തിലേക്ക്

ആളിക്കത്തി കർഷക പ്രക്ഷോഭം 27ആം ദിവസം. അതിശൈത്യത്തെയും അവഗണിച്ചുകൊണ്ടാണ് കാർഷക സമരം മുന്നോട്ട് പോകുന്നത്.

ഗാസിപൂർ അതിർത്തിയിൽ എളമരം കരിം എംപി കർഷക സമരങ്ങളുടെ ഭാഗമായി. തൊഴിലാളി സംഘടനകളും കർഷക സമരത്തിന്റെ ഭാഗമാകുമെന്ന് എളമരം കരിം എംപി പറഞ്ഞു. അതേ സമയം നസിക്കിൽ നിന്നാരംഭിച്ച കർഷക വാഹനജാഥ രണ്ടാം ദിനവും തുടരുന്നു.

അതിശൈത്യത്തെ അവഗണിച്ചുകൊണ്ടാണ് കർഷക സമരം 27ആം ദിവസത്തിലേക്കെതിനിൽക്കുന്നത്. കർഷക നേതാക്കളുടെ റിലെ നിരാഹാര സമരവും തുടരുന്നു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകുമെന്നാണ് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്.

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഗാസിപൂർ അതിർത്തിയിൽ കർഷക സമരത്തിൽ എളമരം കരിം എംപിയും പങ്കെടുത്തു. തൊഴിലാളി സംഘടനകളും കർഷക സമരത്തിന്റെ ഭാഗമാകുമെന്ന് എളമരം കരിം എംപി പ്രതികരിച്ചു.

അതേ സമയം ദില്ലി – മീററ്റ് ദേശീയ പാത കർഷകർ പൂർണമായും ഉപരോധിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരെ ഗാസിപൂരിന് സമീപം പോലീസ് തടഞ്ഞതിനെ.

നാസിക്കിൽ നിന്നും കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകരുടെ ദില്ലിയിലേക്കുള്ള വാഹനജാഥ രണ്ടാം ദിനവും തുടരുന്നു. കെകെ രാഗേഷ് എംപി അടക്കമുള്ളവരാണ് ജാഥ നയിക്കുന്നത്. 24ഓടെ വാഹന ജാഥ ഹരിയാന രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിൽ എത്തിച്ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News