പരാജയത്തെ ഗൗരവത്തോടെ കാണണം; കോണ്‍ഗ്രസിലും യുഡിഎഫിലും ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമെന്ന്: ആര്‍എസ്പി

കോണ്‍ഗ്രസിലും യു.ഡി.എഫിലും ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് ആര്‍.എസ്.പി സംസ്ഥാന നേതൃത്വം. പരാജയത്തെ ഗൗരവത്തോടെ യു.ഡി.എഫ് നേതൃത്വം കാണണം.

കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണമെന്നും ആര്‍.എസ്.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലും യു.ഡി.എഫിലും ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് ആര്‍.എസ്.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്.

ക‍ഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫി.നുണ്ടായ പരാജയത്തെ കുറച്ചു കാണാന്‍ ക‍ഴിയില്ല. യു.ഡി.എഫിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണം.

അതിന് കോണ്‍ഗ്രസാണ് നേതൃത്വം നല്‍കേണ്ടത്. യു.ഡി.എഫിനുള്ളിലെ അഭിപ്രായ വ്യത്യാസം പ്രകടമാണെന്നും അതു മാറണണെന്നും ആര്‍.എസ്.പി വ്യക്തമാക്കി.

അതേസമയം നേതൃതലത്തില്‍ മാറ്റം വേണമോ എന്ന് എ.ഐ.സി.സി തീരുമാനിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കുന്ന റിപ്പോര്‍ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും മാറ്റമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News