പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

കേരളം നാളെ നടത്താനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. കേന്ദ്ര കര്‍ഷക ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ വേണ്ടി സര്‍ക്കാര്‍ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

ഗവര്‍ണര്‍ അനുമതി നിഷേധിച്ചതോടെ പ്രത്യേക നിയമസഭാ സമ്മേളനം നടക്കില്ല. സഭാ സമ്മേളനത്തെ കുറിച്ച് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.

കേന്ദ്ര ബില്ലിനെതിരായ പ്രമേയം അവതരിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ ബദല്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ വിശദീകരണം ലഭിച്ച ശേഷം ഗവര്‍ണര്‍ ഫയല്‍ സര്‍ക്കാറിലേക്ക് തന്നെ മടക്കുകയായിരുന്നു. ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് വ്യവസ്ഥകളുടെ ലംഘനമാണെന്നും ഗവര്‍ണറുടെ സ്ഥാനത്തിന് യോജിക്കാത്ത നടപടിയാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നുമാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മറ്റ് നടപടികള്‍ കൈക്കൊള്ളുമെന്നുമാണ് അറിയാന്‍ സാധിക്കുന്നത്.

ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ നിലപാടിന്റെ ചട്ടുകമാകുന്നുവെന്നതിന്റെ പുതിയ ഉദാഹരണമാണെന്നും വിലയിരുത്തപ്പെടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News