“ജിയാ ജലേ ജാജലേ പാടി സത്യപ്രതിജ്ഞ:എന്ത് പ്രഹസനമാണ് ചേച്ചി” ചിരി പടർത്തി ട്രോളുകൾ

സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപിക്കാരോട് അറിയാവുന്ന പണിയെടുത്താല്‍ പോരെയെന്നാണ് സോഷ്യല്‍ മീഡിയ.സംസ്കൃതമെന്നാൽ എനിക്കറിയാം…മലയാളം പോലെ മിഴിച്ചിരിക്കും...എന്നാണ് ഒരു ട്രോൾ.

സംസ്കൃതം വായിക്കാന്‍ അറിയാത്ത ഒരാള്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ ട്രോൾ ഉണ്ടാകുന്നത് സ്വാഭാവികം .സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തവരിൽ ഭൂരിഭാഗം പേരും അത് മലയാളത്തിൽ എഴുതികൊണ്ടുവന്ന് വായിക്കുകയായിരുന്നു.ക്യാമറ പണി കൊടുത്തതോടുകൂടി പണി പാളി.  സോഷ്യൽ മീഡിയയിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ വൻട്രോളായി മാറി.

കരമന വാർഡിലെ ജി.എസ്.മഞ്ജു മലയാളം കോപ്പി നോക്കി വായിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
സംസ്കൃതം മലയാള ഭാഷയില്‍ എ‍ഴുതിയാണ് തലസ്ഥാന നഗരിയിലെ കൗണ്‍ലിലര്‍ സത്യപ്രതിജ്ഞ ചെയ്തത്.ഇന്ന് സോഷ്യല്‍ മീഡിയയിലെ വലിയ ട്രോള് അതായിരുന്നു.

മലയാളത്തിൽ വായിച്ച സത്യാ പ്രതിജ്ഞ മകൻ എഴുതിവെച്ച പാട്ടായിപ്പോയ അച്ഛൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News