മനു പ്രതാപിന് കൃഷ്ണതുളസി കൂട്ട് :സീരിയൽ താരങ്ങൾ യുവകൃഷ്ണയും മൃദുലയും വിവാഹിതരാകുന്നു

മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണ വിവാഹിതനാവുന്നു. യുവയുടെ ജീവിതസഖിയാവുന്നത് സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃദുല വിജയ് ആണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും.

ഭാര്യ എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മൃദുല , സീരിയലില്‍ താരം അവതരിപ്പിച്ച രോഹിണി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭാര്യക്ക് പുറമെ പൂക്കാലം വരവായി എന്നി സീരിയലുകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.ഒന്നിച്ച്‌ സീരിയലില്‍ അഭിനയിച്ചത് കൊണ്ട് തന്നെ പ്രണയവിവാഹമാണോ എന്നായിരുന്നു ഏവരുടെയും ചോദ്യം ..എന്നാല്‍ പ്രണയ വിവാഹം അല്ല എന്നും സുഹൃത്ത് വഴി വന്ന ആലോചന ഇരുവീട്ടുകാരും ആലോചിക്കുകയും പിന്നീട് ഉറപ്പിക്കുകയുമായിരുന്നു.

സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മൃദുല നൃത്തത്തിലും തിളങ്ങാറുണ്ട്. ഭാവി വരന്‍ യുവ കൃഷ്ണ ആവട്ടെ അഭിനയത്തിന് പുറമെ മെന്റലിസവും മാജിക്കും ഒക്കെയാണ് ഇഷ്ടമേഖല.2015 മുതല്‍ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായ മൃദുല തിരുവനന്തപുരം സ്വദേശിയാണ്.വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ഇരുവരും ഒന്നിക്കുന്ന വാര്‍ത്ത ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News