കര്‍ഷക സമരം: കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമെടുക്കാന്‍ സമരസമിതിയുടെ യോഗം നാളെ

ചർച്ചയ്ക്ക് ക്ഷണിച്ച് കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ കത്തിൽ തീരുമാനം എടുക്കാൻ നാളെ സംയുക്‌ത സമരസമിതിയുടെ യോഗം ചേരും.

472 യൂണിയനുകളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന കൺസോർഷ്യം ഇക്കാര്യം ചർച്ച ചെയ്യും. അതേ സമയം ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമരുമായി കൂടിക്കാഴ്ച നടത്തി.

അതോടൊപ്പം സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തിലുള്ള ഇന്ത്യ സന്ദർശനം പുനഃപരിശോധിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെടുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ഇന്ന് ചേർന്ന കിസാൻ മുക്തി മോർച്ചയുടെ യോഗത്തിലാണ് തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News