മൃഗ സംരക്ഷണം മൃഗസ്നേഹികൾ മാത്രം ചെയ്യേണ്ടതല്ല മറിച്ച് അതൊരു സാമൂഹിക ഉത്തരവാദിത്വമാണ് എന്ന് എന്നത് വിദ്യാർഥികൾ അറിയട്ടെ.

മൃഗ സുരക്ഷയെക്കുറിച്ച് ഒട്ടനവധി ബോധവൽക്കരണ പരിപാടികൾ നടക്കാറുണ്ട് .എന്നാൽ ഒരു ക്യാംപസിൽ അവരുടെ കരിക്കുലത്തിന്റെ ഭാഗമായി മൃഗ സുരക്ഷ എത്തുന്നത് ഇത് ആദ്യമായിരിക്കും

കൊച്ചി ആല്ബെര്ട്സ് കോളേജിലെ നാഷണൽ സർവീസ് സ്‌കീമും HSI/ Indiaയും കൂടി ചേർന്ന് മൃഗ സുരക്ഷയ്ക്ക് കൂടുതൽ സാദ്ധ്യതകളും മാനങ്ങളും തീർക്കുകയാണ് ആല്ബെര്ട്സ് കോളേജിലെ കുട്ടികളുടെ പഠന പദ്ധതിയിൽ മൃഗ സംരക്ഷണം കൂടി ഉൾപ്പെടുത്താൻ തീരുമാനിക്കുന്നതോടെ വിദ്യാർത്ഥികളിൽ മൃഗസ്നേഹം വളർത്താനുള്ള വലിയൊരു പ്ലാറ്റഫോമായ എൻ എസ് എസ് മാറും.സെമിനാറുകളും വെബ്ബിനാറുകളും ക്യാമ്പുകളുമെല്ലാം ഇതിനുള്ള മാർഗമാകും.മൃഗ സംരക്ഷണം മൃഗസ്നേഹികൾ മാത്രം ചെയ്യേണ്ടതല്ല മറിച്ച് അതൊരു സാമൂഹിക ഉത്തരവാദിത്വമാണ് എന്ന് എന്നത് വിദ്യാർഥികൾ അറിയട്ടെ.

ആല്ബെര്ട്സ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആയ ഇംഗ്ലീഷ് പ്രൊഫസർ സെബാസ്റ്റ്യൻ എ വി, എച്ച് എസ് ഐ ഇന്ത്യയുമായി ചേർന്നുള്ള അഞ്ചു വർഷത്തെ പ്രോജെക്ടിനെ വളരെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത് .സഹജീവികളോടുള്ള കരുണയും തണലും വിദ്യാർഥികളിലൂടെ വളർത്താൻ കഴിയുന്നത് വലിയ നേട്ടമായിട്ടാണ് അദ്ദേഹം കാണുന്നത്

എച് എസ് ഐ യുടെ പ്രതിനിധിയായി സാലി വർമ ആണ് ഈ പ്രോജക്ടിന്റെ ഭാഗമാകുന്നത്.  കോളേജ് വിദ്യാർത്ഥികളെ ഇത്തരത്തിൽ ബോധവത്കരണ പരിപാടികളിലൂടെയും സെമിനാറുകളിലൂടെയും മൃഗ സംരക്ഷണത്തെകുറിച്ച് ബോധവൽക്കരണം നടത്താൻ കഴിയുന്നത്തിലൂടെ വലിയൊരു മാറ്റം സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയും എന്ന് സാലി വർമ്മ പറയുന്നു.ഈ ഭൂമി അവരുടേതുകൂടിയാണ് എന്ന് വിദ്യാർഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ കഴിയും എന്നതാണ് പ്രതീക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News