ജനിതകമാറ്റം വന്ന കൊവിഡ് വൈറസ്; കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

ജനിതകമാറ്റം വന്ന പുതിയ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി.

യുകെയിൽ നിന്ന് നവംബർ 25 മുതൽ ഡിസംബർ 8 വരെ ഇന്ത്യയിൽ എത്തിയ യാത്രക്കാർക്കാണ് ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശം.

നിരീക്ഷണ ഉദ്യോഗസ്ഥർ ഇവരുമായി ബന്ധപ്പെടും. ആരോഗ്യപ്രശനങ്ങൾ സ്വയം നിരീക്ഷിക്കണം. വിമാനത്താവളത്തിൽ എല്ലാവർക്കും RT PCR ടെസ്റ്റ് നടത്തും.

പൊസിറ്റിവ് ആകുന്നവരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കും. പോസിറ്റീവ് ആകുന്നവരെ ഐസോൾഷനിൽ ആക്കുകയും 14ആം ദിവസം വീണ്ടും ടെസ്റ്റ് ചെയ്യും. അതേ സമയം RT PCR ടെസ്റ്റ് നെഗറ്റീവ് ആയാലും ഹോം ഐസോൾഷനിൽ ഇരിക്കണമെന്നും മാർഗ്ഗനിര്ദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News