യോഗ പഠിപ്പിച്ച് കിട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പത്താം ക്ലാസുകാരി

യോഗ പഠിപ്പിച്ച് കിട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കൊല്ലം സ്വദേശിനി പത്താം ക്ലാസുകാരിയെ മുഖ്യമന്ത്രി നേരിൽ കണ്ട് അഭിനന്ദിച്ചു.പ്രളയം ഉൾപ്പടെയുള്ള പ്രതിസന്ധികൾക്കിടയിലും
കേരളത്തെ കരുത്തോടെ നയിക്കുന്ന മുഖ്യമന്ത്രിക്ക് ആദിത്യ മൊമെന്റൊ നൽകി ആദരിച്ചു.

വാളത്തുംഗൽ സ്വദേശികളായ ബിജുവിന്റെയും ആശയുടെയും മകൾ ആദിത്യക്ക്‌ ഇത്‌ അഭിമാന നിമിഷം. മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന ആഗ്രഹം മനസിൽ പേറിയിരുന്ന ആദിത്യ ആ.. സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ്.

കേരള പര്യഡനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിൽ കണ്ട് ആദിത്യയുടെ സാമൂഹിക പ്രതിബദ്ധതയെ അഭിന്ദിച്ചു. യോഗ പഠിപ്പിച്ച്‌ കിട്ടിയ 10,001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറിയതിന്‌ കുട്ടിയെ അഭിനന്ദിച്ച്‌ ഏപ്രിൽ 27ന്‌  മുഖ്യമന്ത്രി അയച്ച കത്തിൽ പ്രതിസന്ധി നീങ്ങുമ്പോൾ നേരിൽ കാണാമെന്ന്‌ അറിയിച്ചിരുന്നു.

കത്ത്‌ നിധിപോലെ സുക്ഷിച്ച ആദിത്യക്ക് ഫോൺ സന്ദേശം ലഭിച്ചതോടെ മാതാപിതാക്കളോടൊപ്പം ബീച്ച്‌ ഹോട്ടലിൽ എത്തി മുഖ്യമന്ത്രിയെ കാണുകയായിരുന്നു. സ്‌കൂൾ അനുഭവങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ മുഖ്യമന്ത്രിയുടെ കാൽതൊട്ടു വന്ദിച്ചാണ്‌ ആദിത്യ മടങ്ങിയത്‌.

കൊല്ലം വിമല ഹൃദയ സ്‌കൂളിലെ വിദ്യാർഥിയായ ആദിത്യ മൂന്നു വർഷമായി യോഗ പഠിപ്പിച്ചുവരികയാണ്‌. ബാലികാമറിയം സ്‌കൂൾ, മയ്യനാട്‌ പൂവർ ഹോം, കൊട്ടിയം നിർഭയ, തട്ടാമല ശാരദാവിലാസിനി വായനശാല എന്നിവിടങ്ങളിലായി നൂറുപേരെയാണ്‌  ഈ കൊച്ചുമിടുക്കി യോഗ പഠിപ്പിക്കുന്നത്‌. പത്ത്‌ വയസ്‌ മുതൽ 60വയസു വരെ പ്രായമുള്ളവരാണ്‌ ആദിത്യയുടെ ‘ശിഷ്യർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News