ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം; യുകെയില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റൈനും ആര്‍ടിപിസിആറും നിര്‍ബന്ധം

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ക്വറന്‍റീനും ആര്‍ടി പിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. യുകെയില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്കായി സ്ക്രീനിങ്ങ് നടത്താന്‍ വിമാനത്താവളങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്കും തുടങ്ങിയിട്ടുണ്ട്.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 8 വരെയുള്ള തിയതികളില്‍ യുകെയില്‍ നിന്ന് വന്നവര്‍ ജില്ലാ സര്‍വെലന്‍സ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, ഡിസംബര്‍ 23 മുതല്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

യുകെയില്‍ കൊറോണയുടെ പുതിയ സ്ട്രെയ്ന്‍ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. നിലവിലുള്ള വൈറസിനേക്കാള്‍ ഇരട്ടി ശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ചെറുപ്രായക്കാരെ കൂടുതലായി ബാധിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. പ്രത്യേക ഐസലേഷനില്‍ പാര്‍പ്പിച്ചിട്ടുള്ളവരുടെ സ്രവ സാംപിളുകള്‍ ലണ്ടന്‍ വകഭേദമാണോ എന്ന് കണ്ടെത്താന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News