സിസ്റ്റര്‍ അഭയ കൊലക്കേസ്: ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തവും, രണ്ടാം പ്രതിക്ക് ജീവപര്യന്തവും ശിക്ഷ

അഭയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് പ്രത്യേക CBI കോടതി.
ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം 7 വർഷം തടവും. സിസ്റ്റർ സ്റ്റെഫിക്ക് ജീവപര്യന്തവും , 7 വർഷം തടവും . തോമസ് കോട്ടൂരിന് ആറര ലക്ഷം പിഴയും , സ്റ്റെഫിക്ക് അഞ്ചര ലക്ഷം പിഴയും . വിധി കേട്ട് പ്രതികൾ പൊട്ടി കരഞ്ഞു
പ്രത്യേക CBI കോടതി കുറ്റക്കാരാണെന്ന്  കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപരന്ത്യമാണ് ശിക്ഷ .കൂടാതെ ആറര ലക്ഷം രൂപ പിഴയും  ,മൂന്നാം പ്രതിയായ സിസ്റ്റർ സ്റ്റെഫിക്ക്  കൊലപാതകത്തിന് ജീവപര്യന്തവും , 5 ലക്ഷം പിഴയും ചുമത്തി ,
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പ്രതികൾക്ക് 7 വർഷം വീതം തടവ് വിധിച്ചിട്ടുണ്ട് . എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ ജീവപര്യന്തം അനുഭവിച്ചാൽ മതിയാവും.
വിധി വാചകം കേട്ട് പ്രതികൾ ഇരുവരും കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു .രാവിലെ കേസ് പരിഗണിച്ചപ്പോൾ ഇരു ഭാഗത്തിൻ്റെയും വാദം ജഡ്ജി സനൽകുമാർ കേട്ടു .
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടപ്പോൾ അത്യപൂർവ്വമായ കേസ് ആയി പരിഗണിക്കാൻ കഴിയുമോ എന്ന മറുചോദ്യം കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു .
കടുത്ത രോഗബാധയുള്ള ആളാണ് താന്നെന്ന് ഫാദർ തോമസ് കോട്ടൂർ കോടതിയെ അറിയിച്ചു . പലർക്ക് വേണ്ടിയും പ്രാർത്ഥനകൾ നടത്തിയ തന്നെ ശിക്ഷിക്കരുതെന്ന് കോട്ടൂർ കോടതിയോട് ആവശ്യപ്പെട്ടു .
പ്രായമായ മാതാപിതാക്കളുടെ ചുമതല തനിക്ക് ആയതിനാൽ ചെറിയ ശിക്ഷയെ നൽകാവു എന്ന് സ്റ്റെഫി കോടതിയോട് അഭ്യർത്ഥിച്ചു .CBI ജഡ്ജി നീതിമാനായ ദൈവം ആണെന്ന് ആക്ഷൻ കൗൺസിൽ നേതാവ് ജോമോൻ പുത്തൻ പുരയ്ക്കൽ പറഞ്ഞു
അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ നിർണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്.കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ വേണ്ടത്ര തെളിവുകളില്ലാത്തിനാൽ കോടതി നേരത്തെ  കുറ്റവിമുക്തനാക്കിയിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News