സുഗതകുമാരി, പെണ്ണിന്‍റെയും പ്രകൃതിയുടെയും ശാക്തീകരണത്തിന് വേണ്ടി നിലകൊണ്ട എ‍ഴുത്തുകാരി: എംസി ജോസഫൈന്‍

പ്രശസ്ത കവയത്രിയും കേരള വനിതാ കമ്മിഷന്റെ പ്രഥമ അധ്യക്ഷയുമായിരുന്ന ശ്രീമതി സുഗതകുമാരിയുടെ നിര്യാണത്തില്‍ കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അനുശോചിച്ചു.

പെണ്ണും പ്രകൃതിയും ദുര്‍ബലരായിക്കണ്ടിരുന്ന ദശാബ്ദങ്ങള്‍ക്കപ്പുറം മുതല്‍ നാളിതുവരെ അവ രണ്ടിന്റെയും ശാക്തീകരണത്തിനും നിലനില്പിനുമായി നിലകൊണ്ട സമര്‍പ്പിത ജീവിതമായിരുന്നു ശ്രീമതി സുഗതകുമാരിയുടേത്.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായുള്ള കുടുംബശ്രീ ഉള്‍പ്പെടെയുള്ളവയുടെ ആശയം രൂപപ്പെട്ടത് ശ്രീമതി സുഗതകുമാരി വനിതാ കമ്മിഷന്‍ അധ്യക്ഷയായിരിക്കുമ്പോഴായിരുന്നു.

ആയിരക്കണക്കിന് സ്ത്രീകളുടെ ചെറുതും വലുതുമായ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയെന്ന നിലയില്‍ ശ്രീമതി സുഗതകുമാരിക്ക് കഴിഞ്ഞിരുന്നു.

മൂന്നര പതിറ്റാണ്ടായി തിരുവനന്തപുരം നഗരത്തിലെ അഭയയില്‍ അഗതികള്‍ക്ക് തണല്‍വീടൊരുക്കി ആ കവിമുത്തശ്ശി കനിവിന്റെ മറ്റൊരു കാവ്യംരചിക്കുകയായിരുന്നു.

ഞാനുമായി പലവേദികള്‍ പങ്കിടുമ്പോഴെല്ലാം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ എപ്പോഴും വേവലാതിയോടെ പറയുമായിരുന്ന ശ്രീമതി സുഗതകുമാരി വളരെ സൗമ്യമായ വ്യക്തിത്വമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News