നന്ദി പറഞ്ഞു തീരാതെ സുഗതകുമാരിടീച്ചർ

എല്ലാത്തിനും നന്ദി പറഞ്ഞാണ് സുഗതകുമാരി ടീച്ചർ വിടവാങ്ങുന്നത്.

എന്റെ വഴിയിലെ വെയിലിനും നന്ദി ……
എന്റെ ചുമലിലെ ചുമടിനും നന്ദി….

എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ച് കുയിലിനും നന്ദി

വഴിയിലെ കൂർത്ത നോവിനും നന്ദി…
മിഴി ചുവപ്പിച്ച സൂര്യനും നന്ദി…

നീളുമീ വഴിച്ചുമട് താങ്ങി തൻ
തോളിനും വഴിക്കിണറിനും നന്ദി…

നീട്ടിയൊരു കൈ കുമ്പിളിൽ
ജലം വാർത്ത് തന്ന നിന് കനവിനും നന്ദി..

ഇരുളിലെ ചതികുണ്ടിനും പോയോരിരവിലെ
നിലാ കുളിരിനും നന്ദി..

വഴിയിലെ കൊച്ച് കാട്ട് പൂവിനും
മുകളിലെ കിളിപാട്ടിനും നന്ദി..

മിഴിയിൽ വറ്റാത്ത കണ്ണ് നീരിനും
ഉയിരുണങ്ങാ‍ത്ത ഒരലിവിനും നന്ദി…

ദൂരെ നോക്കിയേറെ ഏകയായ്
കാത്ത് വയുക്കുവാൻ ഒന്നുമില്ലാതെ
തീർത്ത് ചൊല്ലുവൻ അറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആർദ്രമേതോ വിളിക്ക് പിന്നിലായ്
പാട്ട് മൂളി ഞാൻ പോകവേ
നിങ്ങൾ കേട്ട് നിന്നുവോ തോഴരെ

നന്ദി നന്ദി നന്ദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News