ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ 21കാരനെ കണ്ടെത്തിയത് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍; നാടിനെ നടുക്കി കൊലപാതകം

ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ 21കാരനെ കണ്ടെത്തിയത് കൊല്ലപ്പെട്ട് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭോപ്പാലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 21കാരനായ താരിഖ് മുഹമ്മദ് എന്ന കാര്‍പെന്ററുടെ മൃതദേഹമാണ് റെയില്‍വെ മേല്‍പ്പാലത്തിന് അടിയില്‍ നിന്നും കണ്ടെത്തിയത്.

മൃതദേഹത്തിന്റെ അടിവയറ്റിലും കുത്തേറ്റിട്ടുണ്ട്. തിങ്കളാഴ്ച ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ മുഹമ്മദിനെ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് രക്തക്കറയില്ല.

അതിനാല്‍ തന്നെ താരിഖിനെ ആരെങ്കിലും കൊലപ്പെടുത്തിയ ശേഷം പിന്നീട് മൃതദേഹം പാലത്തിനടിയില്‍ നിക്ഷേപിച്ചതാകാം എന്നാണ് പോലീസ് നിഗമനം.

അതേസമയം കൊലപാതകത്തില്‍ കുടുംബത്തിലെ ചില അടുത്ത അംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പങ്ക് പോലീസുകാര്‍ സംശയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News