കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു”സംവിധായകന്‍ ബോബന്‍ സാമുവല്‍

“‘എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാള നായി വാഴ്ത്തുന്നു”സംവിധായകന്‍ ബോബന്‍ സാമുവല്‍ന്റെ വാക്കുകൾ ആണിത് . സിസ്റ്റര്‍ അഭയ കേസിന്റെ വിധി വന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും മൊഴിമാറ്റാത്ത കേസിലെ മുഖ്യസാക്ഷിയായ രാജുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നുവെന്നും, ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാളനായി വാഴ്ത്തുകയാണെന്നും, ഈ കാര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബോബന്‍ സാമുവല്‍

പോസ്റ്റിന്റെ പൂര്‍ണരൂപം:

‘എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാള നായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല ‘മനസാക്ഷി’എന്നൊന്ന് ഉണ്ടായാല്‍ മതി, കാലമേ നന്ദി.’

അഭയകൊലക്കേസിൽ ഏറ്റവും നിർണായകമായത് അടയ്ക്ക രാജുവിന്റെ മൊഴിയാണ് .
അടക്കാ രാജു..! അന്നയാൾ ഒരു കള്ളനായിരുന്നു .അഭയ കൊല്ലപ്പെട്ട രാത്രിയിൽ രാജു കന്യാസ്ത്രീ മഠത്തിലെത്തിയത് ചെമ്പുകമ്പിച്ചുരുളുകൾ മോഷ്ടിക്കാനായിരുന്നു.

അഭയയെ കൊന്നത് രാജുവാണെന്ന്​ വരുത്തി തീര്‍ക്കാൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തി. ക്രൂരമായ ശാരീരിക പീഡനം ഇദ്ദേഹത്തിന്​ ഏറ്റുവാങ്ങേണ്ടി വന്നു. എസ്.പി മൈക്കിളിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചു. കുറ്റം ഏറ്റാല്‍ വീടും ഭാര്യക്ക്​ ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തു. മറ്റു പലരിൽ നിന്നും കോടികളുടെ വാഗ്ദാനമുണ്ടായി. എല്ലാ പ്രലോഭനങ്ങളെയും ഭീഷണികളെയും അടക്കാ രാജു അതിജീവിച്ചു.

മോഷണം അയാൾ അവസാനിപ്പിച്ചു.അഭയക്ക് വേണ്ടി അവസാനം വരെ രാജു ഉറച്ച് നിന്നു. അഭയയ്ക്ക് നീതി കിട്ടിയെന്നായിരുന്നു വിധിക്ക് പിന്നാലെ രാജു മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ കാരണം ആ കുഞ്ഞിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും രാജു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News