സുഗതകുമാരിടീച്ചറിനെ അനുസ്മരിച്ച് നടി നവ്യ നായര്‍. സുഗതകുമാരിയെ കണ്ടുമുട്ടിയപ്പോഴുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നവ്യ സുഗതകുമാരിയെ അനുസ്മിരിച്ചത്.
ടീച്ചറിന്റെ സ്‌നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ലെന്ന് നവ്യ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ടീച്ചറുമായുള്ള ആത്മബന്ധം വെളിവാകുന്ന ചിത്രങ്ങളാണ് നവ്യ പങ്ക് വെച്ചിരിക്കുന്നത് .ഏറ്റവും കുറഞ്ഞ വാക്കുകളിലൂടെയാണ് നവ്യയുടെ കുറിപ്പ്
ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ .. നഷ്ടം എന്നെന്നേക്കും ..
കവയിത്രി, പ്രകൃതി സംരക്ഷക, ഭാഷാ സംരക്ഷക, നിരാലംബരുടെ സംരക്ഷക എന്നീ നിലകളില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സുഗതകുമാരി ടീച്ചർ സ്ത്രീകളുടെ സുരക്ഷ, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവക്ക് വേണ്ടിയും ശക്തമായി നിലകൊണ്ട കവയത്രി ആണ്.വനിതാ കമീഷന്റെ ആദ്യത്തെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. മലയാള ഭാഷ ഭരണതലത്തിലും സ്‌കൂള്‍ വിദ്യാഭ്യാസത്തിലും നിര്‍ബന്ധമാക്കുന്നതില്‍ സുഗതകുമാരിയുടെ ശക്തമായ ഇടപെടലുണ്ടായിരുന്നു.
രാത്രിമഴ, അമ്പലമണി, പാവം മാനവഹൃദയം, മുത്തുച്ചിപ്പി തുടങ്ങി നിരവധി കവിതകളിലൂടെ ആധുനിക കവിതയെ അടയാളപ്പെടുത്തിയ സാഹിത്യകാരിയായിരുന്നു. പരിസ്ഥിതി, സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍, ബാലാവകാശങ്ങള്‍ എന്നിവ കവിതയിലും സാമൂഹ്യ വ്യവഹാരങ്ങളിലും കൊണ്ടുവരുന്നതില്‍ സുഗതകുമാരിയുടെ പങ്കു വലുതാണ്.
കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ്. ജീവിതാവസാനം വരെ കാടിനും പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി ടീച്ചർ നിലകൊണ്ടു. പൊതുജീവിതത്തിലെ ഉന്നതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എക്കാലവും ശ്രദ്ധിച്ചു.

Get real time update about this post categories directly on your device, subscribe now.