തലസ്ഥാനത്ത് വന്‍ കള്ളനോട്ടടി; അറസ്റ്റിലായത് പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ്

തലസ്ഥാനത്ത് വന്‍ കള്ളനോട്ടടി. പോത്തന്‍കോട് നെയ്യനമൂലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഒന്നരമാസമായി താമസിച്ചുവരികയായിരുന്ന പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനാണ് അറസ്റ്റിലായത്.

മംഗലപുരം തോന്നയ്ക്കല്‍ കേന്ദ്രികരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ് ആഷിഖ് തോന്നയ്ക്കല്‍. 200 ,500 ,2000 യും കള്ളനോട്ടുകളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

ഇയാളുടെ വീട്ടില്‍ നിന്നും വീടില്‍ നിന്ന് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും നോട്ടുകളുടെ കളര്‍ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടി.

നേരത്തെ വര്‍ക്കല പാപനാശം ബീച്ചില്‍ നിന്ന് കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടിയതിനെ തുടര്‍ന്നാണ് ഈ വന്‍ കള്ളനോട്ടടിയുടെ സത്യാവസ്ഥകള്‍ പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here