കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട നവനീതിന് ഭാഗ്യദേവതയുടെ കടാക്ഷം; സര്‍പ്രൈസ് നറുക്കെടുപ്പില്‍ ലഭിച്ചത് ഏഴ് കോടിയിലധികം രൂപ

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട നവനീത് ഭാഗ്യദേവതയുടെ കടാക്ഷം. ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം രൂപ) നവനീതിന് ലഭിച്ചിരിക്കുന്നത്.

കോവിഡ് 19 മൂലം ജോലി നഷ്ടപ്പെട്ട കാസര്‍ഗോഡ് സ്വദേശി നവനീത് സജീവന്‍ അബുദാബിയില്‍ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഡിസംബര്‍ 28 വരെയാണ് നിലവിലെ ജോലി ഉണ്ടാകുക.

പുതിയ ജോലിക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടെ നവംബര്‍ 22ന് ഓണ്‍ലൈനിലൂടെയാണ് നവനീത് ടിക്കറ്റ് എടുത്തത്. നവനീതിന്റെ ഭാര്യയും അബുദാബിയില്‍ ജോലി ചെയ്യുകയാണ്.

ദുബായ് ഡ്യൂട്ടിഫ്രീയുടെ മെഗാ പ്രൈസ് ലഭിക്കുന്ന 171ാമത് ഇന്ത്യക്കാരനാണ് മുപ്പതുകാരനായ നവനീത് സജീവന്‍. നാട്ടില്‍ അല്‍പ്പം കടമുണ്ടെന്നും ലഭിച്ച പണത്തില്‍ നിന്നും അത് തീര്‍ക്കണമെന്നും ബാക്കിയുള്ള തുക സേവ് ചെയ്യാനാണ് പദ്ധതിയെന്നും നവനീത് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News