ആളിക്കത്തി കര്‍ഷക സമരം; ഇന്ന് ഒരു നേരത്തെ ഭക്ഷണം ത്യജിച്ചു രാജ്യം കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു

ആളിക്കത്തി കര്‍ഷക സമരം 28-ാം ദിവസം. കിസാന്‍ ദിവസമായ ഇന്ന് ഒരു നേരത്തെ ഭക്ഷണം ത്യജിച്ചു രാജ്യം കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. അതേ സമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയെന്നും കൃഷിമന്ത്രി നിലപാട് ആവര്‍ത്തിച്ചു. ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യരെന്നും നരേന്ദ്രസിംഗ് തോമര്‍ അറിയിച്ചു.

28 ദിവസം പിന്നിടുമ്പോഴും കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു. കിസാന്‍ ദിവസായ ഇന്ന് ഒരു നേരത്തെ ഭക്ഷണം ത്യജിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കിയിരുന്നു. സമര വേദികളില്‍ കര്‍ഷകരുടെ റിലെ നിരാഹാര സമരവും തുടരുന്നു.

സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പ്രധാനമന്ത്രിക്കതിരെ പ്രതിഷേധം ശക്തമാക്കനാണ് നീക്കം. അതേ സമയം കേരളത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കലഞ്ഞ ഗവര്‍ണറുടെ നടപടിയെ കിസാന്‍ സഭ അപലപിച്ചു.

ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കിസാന്‍ സഭ വിമര്‍ശിച്ചു. നാസിക്കില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച വാഹന്‍ജാഥ നാളേയോടെ ഹാരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തിച്ചേരും.

അതിനിടയില്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അറിയിച്ചു. കോവിഡ് മഹമാരിയുടെ സമയത്തു ഒരു കോടിയിലധികം കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധയിക്ക് കീഴില്‍ കൊണ്ടുവന്ന ബാങ്കുകളെ കൃഷിമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

പുതിയ നിയമങ്ങള്‍ കര്‍ഷകരുടെ നല്ല ഭാവിക്ക് വേണ്ടിയെന്നും നരേന്ദ്ര സിങ് തോമര്‍ അഭിപ്രായപ്പെട്ടു.നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കിയതോടെ സമരം കൂടുതല്‍ ശക്തമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News