അഭയ കേസ്: നിര്‍ണ്ണായ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെ നടപടി വേണമെന്ന് സിബിഐ കോടതി

അഭയ കേസിലെ നിര്‍ണ്ണായ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെ നടപടി വേണമെന്ന് സിബിഐ കോടതി. അഭയയുടെ ദേഹത്ത് കണ്ട പരിക്കുകള്‍ കൊലപാതകത്തിനിടെ മാത്രം സംഭവിക്കുന്നതാണെന്നും .ഫാദര്‍ തോമസ് കോട്ടൂര്‍ നിരന്തരമായി കോണ്‍വെന്‍റ് സന്ദര്‍ശിച്ചിരുന്നു എന്നതിന് തെളിവുണ്ടെന്നും സിബിഐ കോടതി കണ്ടെത്തി. വിധി പകര്‍പ്പില്‍ കുറ്റവാളികള്‍ക്ക് എതിരെ ശക്തമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെടുന്നത്

അഭയ കേസില്‍ ആദ്യ കേസന്വേണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങള്‍ ആണ് സിബിഐ കോടതിയുടെ വിധിവാക്യത്തിലുളളത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഡിജിപി അന്വേഷണം നടത്തണമെന്ന് സിബിഐ കോടതി വിധിയില്‍ പറയുന്നു.

അഭയയുടെ ദേഹത്ത് കണ്ട പരിക്കുകള്‍ കൊലപാതകത്തിനിടെ മാത്രം സംഭവിക്കുന്നതാണെന്നും മുങ്ങിമരണത്തിനിടെ സംഭവിക്കുന്നതല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ദേഹത്ത് കണ്ട മുറിവുകള്‍ നഖത്തില്‍ കണ്ട പാടുകള്‍, തലക്ക് ഏറ്റ പരിക്ക് എന്നീവ സംഭവിച്ചിരിക്കുന്നത് മരണത്തിന് മുന്‍പാണ്.

ഫോറന്‍സിക്ക് സര്‍ജനായ കന്തസ്വാമിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച കോടതി ഇത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് എടുത്ത് പറയുന്നു. പയസ് ടെന്‍ത് കോണ്‍വെന്‍റിലെ അടുക്കള മുറിയില്‍ അഭയയുടെ ചെരുപ്പും, വെളളകുപ്പിയും കണ്ടെടുത്തിരുന്നു.പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങള്‍ അടുക്കളയില്‍ ഉണ്ടായിരുന്നു.

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പെരുമാറ്റം ഇങ്ങനെയായിരിക്കില്ല. ആത്മഹത്യ ചെയ്യാന്‍ തക്ക വിധത്തില്‍ വിഷാദം അഭയക്കുണ്ടായിരുന്നില്ല. ഫാദര്‍ തോമസ് കോട്ടൂരിന്‍റെ വണ്ടി നിരന്തരമായി കോണ്‍വെന്‍റിന് മുന്നില്‍ കണ്ടതായി സാക്ഷി മൊ‍ഴി ലഭിച്ചിരുന്നു. സിസ്റ്റര്‍ സെഫി കന്യാ ചര്‍മ്മം തുന്നി ചേര്‍ത്തത് ശാരീരിക ബന്ധം നടന്നിട്ടില്ലെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് .

ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മില്‍ പരിധിവിട്ട അടുപ്പം ഉണ്ടായിരുന്നു. ഇതിന് തെള‍ിവാണ് പ്രെഫസര്‍ ത്യേസാമ്മയുടെ മൊ‍ഴി. സാക്ഷി വിസ്താരത്തിനിടെ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ സെഫിക്ക് ക‍ഴിഞ്ഞില്ല.

1992 ല്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിക്കുന്ന ഘട്ടത്തിലാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്.

അന്ന് ഉന്നത ഇടപെടലിനെ തുടര്‍ന്ന് ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും കേസ് പരിപൂര്‍ണമായി അട്ടിമറിച്ചു. എന്നാല്‍ ആക്ഷന്‍ കൗണ്‍സിലിന്‍റെ ശക്തമായ ഇടപെടല്‍ വന്നതോടെ മുഖ്യമന്ത്രി കരുണാകരന്‍ ഗത്യന്തരമില്ലാതെ കേസ് സിബിഐക്ക് വിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here