ജമ്മുകശ്മീര്‍ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അടിപതറി ബിജെപി

ജമ്മുകശ്മീര്‍ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അടിപതറി ബിജെപി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, കാര്‍ഷിക നിയമവുമാണ് ബിജെപിക്ക് തിരിച്ചടിയായത്. ബിജെപിയുടെ മുന്‍മന്ത്രിയും മേഖലയിലെ കരുത്തനായ നേതാവുമായ ശ്യാം ലാല്‍ ചൗധരിക്ക് അപ്രതീക്ഷിത തോല്‍വിയും ബിജെപിയെ ഞെട്ടിച്ചു.

അതേ സമയം ഗുപ്കര്‍ സഖ്യത്തിന്റെ ഉജ്വല വിയം വലിയ പ്രതീക്ഷയണ് നല്‍കുന്നത്. മത്സരിച്ച 5 സീറ്റിലും സിപിഐഎം കാഴ്ചവെചതും മികച്ച വിജയം. ജമ്മുകശ്മീര്‍ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്.കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, കാര്‍ഷിക നിയമവുമാണ് ബിജെപിക്ക് തിരിച്ചടിയായത്.

തോല്‍വിയറിഞ്ഞവരില്‍ ബിജെപിയുടെ മുന്‍മന്ത്രിയും മേഖലയിലെ കരുത്തനായ നേതാവുമായ ശ്യാം ലാല്‍ ചൗധരിയും ഉള്‍പ്പെട്ടത് ബിജെപിയെ ഞെട്ടിച്ചു. ജമ്മു ജില്ലയിലെ സുചേത്ഗഡ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ചൗധരി വെറും 11 വോട്ടിനാണ് പരാജയപ്പെട്ടത്. വിവാദ കാര്‍ഷിക നിയമങ്ങളും പ്രചാരണ വിഷയമായ തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ക്കൊപ്പമെന്നു പരസ്യ നിലപാടെടുത്ത സ്വതന്ത്രന്‍ തരണ്‍ജിത് സിങ്ങാണ് ചൗധരിയെ അട്ടിമറിച്ചതെന്നതും ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

ബിജെപി പിഡിപി സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്ന ചൗധരി 2008ലും 2018ലും സുചേത്ഗഡില്‍ നിന്ന് നിയമസഭയില്‍ എത്തി. ജമ്മു ജില്ലയിലെ ബിജെപിയുടെ മുഖം എന്ന നിലയില്‍ അവതരിപ്പിക്കുന്ന പ്രമുഖ നേതാവിന്റെ തോല്‍വി പാര്‍ട്ടിക്കു കനത്ത പ്രഹരമായി. അതേ സമയം ജമ്മുവില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറ്റം കാഴ്ചവെക്കാനായത്.

280 സീറ്റില്‍ 75 സീറ്റുകള്‍ മാത്രം ബിജെപിനേടി. ബിജെപിക്കെതിരെ നിന്ന രുപ്കര്‍ സ്ഖ്യം വലിയ വിജയമാണ് നേടിയതും. 114 സീറ്റുകള്‍ നേടിയ ഗുപ്കര്‍ സഖ്യത്തെ മുന്നില്‍ നിന്ന് നയിച്ചത് സിപിഐഎം നേതാവ് തരിഗാമിയും, ഫറൂഖ് അബ്ദുള്ളയും. സിപിഐഎം മത്സരിച്ച കുല്‍ഗാം ജില്ലയിലെ 5 ഡിവിഷനുകളിലും മികച്ച വിജയമാണ് സിപിഐഎം കാഴ്ചവെച്ചത്.

അനിച്ഛേദം 370 പുനസ്ഥാപിക്കുന്നത് വരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു. അനുച്ഛേദം 370 റദ്ദാക്കിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായതില്‍ തന്നെ ബിജെപിക്കെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് നിസംശയം പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News