കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില വേണ്ടാതീനങ്ങളെക്കുറിച്ച് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും

കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില വേണ്ടാതീനങ്ങളെക്കുറിച്ച് പറയുകയാണ് താരദമ്പതികളായ പൂര്‍ണ്ണിമയും ഇന്ദ്രജിത്തും.കുട്ടികളുടെ മാനസികാരോഗ്യം മികച്ച രീതിയിൽ പരിപാലിക്കാൻ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശരിയായ കരുതലും ഇടപെടലുകളും ഉണ്ടാകേണ്ടതാണ്. എന്നാൽ പലപ്പോളും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അറിവ് ഭൂരിപക്ഷം അച്ഛനമ്മമാർക്കുമില്ല. ശരിയെന്ന രീതിയിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും കുഞ്ഞുങ്ങൾക്ക് ദോഷമായി മാറുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ വലിയൊരു മാറ്റം സമൂഹത്തിൽ ഉണ്ടാകേണ്ടതുണ്ട്.

കുട്ടികളോട് പറയാൻ പാടില്ലാത്ത വാക്കുകളും പ്രയോഗങ്ങളും പ്രവൃത്തികളുമാണ് താരദമ്പതികൾ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. നീ കറുത്തതാ.. നീ മെലിഞ്ഞതാ.. നീ പൊക്കമില്ലാത്തതാ.. നീ തടിയനാ തുടങ്ങിയ പ്രയോഗങ്ങൾ തമാശ രൂപത്തിൽ പോലും കുട്ടികളോട് പറയരുത് എന്നാണ് പൂർണിമ പറഞ്ഞു തുടങ്ങുന്നത് തന്നെ. ശാരീരിക പ്രത്യേകതകൾ ചൂണ്ടിക്കാണിക്കുന്ന ഉണ്ടക്കണ്ണി കോന്ത്ര പല്ലൻ തുടങ്ങിയ പ്രയോഗങ്ങളും കുട്ടികളോട് പാടില്ല എന്നും ഇതിനോട് ഇന്ദ്രജിത്ത് കൂട്ടി ചേർക്കുന്നുണ്ട്. മണ്ടൻ മണ്ടി പൊട്ടൻ പൊട്ടി തുടങ്ങിയ നെഗറ്റീവ് വിളിപ്പേരുകളും അവൻ മിടുക്കനാ അവനെ കണ്ടു പഠിക്ക് നിന്നെക്കൊണ്ട് എന്തിനു കൊള്ളാം തുടങ്ങിയ താരതമ്യ പ്രയോഗങ്ങളും ഒഴിവാക്കാനാണ് പിന്നീട് താരദമ്പതികൾ പറയുന്നത്.

തൊട്ടതിനും പിടിച്ചതിനുമെല്ലാം ചീത്ത പറയുന്നതും ചെറിയ ചെറിയ വിഷയങ്ങളിൽ കുറ്റപ്പെടുത്തുന്നതും കുട്ടികളുടെ മാനസിക ആരോഗ്യത്തെ താറുമാറാക്കും എന്നാണ് ഇവർ പറയുന്നത്. നിന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ നിരുത്സാഹപ്പെടുത്താതെ നിനക്ക് നന്നായി ചെയ്യാൻ കഴിയും എന്ന് പറഞ്ഞ ആത്മവിശ്വാസം കൊടുത്തു കൂടെ നിന്ന് കരുത്തു പകരുന്നവരായിരിക്കണം രക്ഷിതാക്കൾ എന്നാണ് താരദമ്പതികളുടെ അഭിപ്രായം. കുട്ടികളോട് കള്ളം പറയുകയോ കള്ളത്തരത്തിൽ കുട്ടികളെ കൂട്ടുകയോ ചെയ്യരുത് എന്നും കുട്ടികളുടെ മുന്നിൽ വച്ച് രക്ഷിതാക്കൾ വഴക്ക് കൂടരുത് എന്നും താരദമ്പതികൾ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്.

എല്ലാവരും ആ ക്യാംപെയ്നിൽ പങ്കാളികളാകണം. നമ്മുടെ കുഞ്ഞുങ്ങൾക്കായി ആ സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണം. കുഞ്ഞുങ്ങൾ നാളെയുടെ വെളിച്ചമാണ്. അതു കെടാതെ കാക്കേണ്ടത് മുതിർന്നവരുടെ ചുമതലയാണ്. അതേറ്റവും ഭംഗിയായി എല്ലാവർക്കും നിർവഹിക്കാനാവട്ടെ എന്നും മുഖ്യമന്ത്രി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News