നുണപ്രചാരണം അവസാനിപ്പിച്ചു തുറന്ന മനസോടെ വന്നാൽ ചർച്ചക്ക് തയ്യാറെന്ന് കർഷക സംഘടനകൾ

നുണപ്രചാരണം അവസാനിപ്പിച്ചു തുറന്ന മനസോടെ വന്നാൽ ചർച്ചക്ക് തയ്യാറെന്ന് കർഷക സംഘടനകൾ. സമരത്തിലില്ലാത്ത കർഷക നേതാക്കളുമായി നിരന്തരം ചർച്ച നടത്തി സമരം പരാജപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നും സംയുക്ത സമര സമതി.

എംഎസ്പിക്കായി പുതിയ നിയമം വേണമെന്നും സമരസമിതി അധ്യപ്പെട്ടു. അതേ സമയം കർഷക പ്രക്ഷോഭങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങും. 25ന് 9 കോടി കർഷകരുമായി സംവാദിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

ചർച്ചക്ക് വിളിച്ചുകൊണ്ടുള്ള പുതിയ കത്ത് കർഷക സംഘടനകളെ അപകീർത്തിപ്പെടുത്താനുള്ള സർക്കാർ ശ്രമമെന്ന് വ്യക്തമാക്കിയ കർഷക സംഘടനകൾ തുറന്ന മനസോടെയും നുണ പ്രചാരണം ഒഴിവാക്കിയും കേന്ദ്രസർക്കാർ മുന്നോട്ട് വന്നാൽ ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചു.

കേന്ദ്രസർക്കാർ നൽകിയ കത്തിൽ പറയുന്ന കാര്യങ്ങൾ ഒകെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. സമരത്തിൽ ഇല്ലാത്ത സംഘടനകളുമായി നിരന്തരം ചർച്ച നടത്തി സമരത്തെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്നും വിമർശിച്ച സംഘടനകൾ എംഎസ്പിക്കായി പുതിയ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

അതേ സമയം പ്രതിഷേധം ശക്തമായതോടെ കർഷക സമരങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങും.  പ്രധാനമന്ത്രി കിസാൻ സമൻ നിധി പദ്ധതിയുടെ ഭാഗമായി ഡിസംബർ 25 ന് 9 കോടി കർഷകർക്ക് അവരുടെ അക്കൗണ്ടുകളിൽ 18000 കോടി രൂപ നൽകുമെന്നാണ് പ്രഖ്യാപനം.

മുൻ പ്രധാന മന്ത്രി വാജ്പേയുടെ ജന്മദിനമായ  25ന് നരേന്ദ്രമോദി ആറ് സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 9 കോടി കർഷകരുമായി സംവദിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിയമങ്ങളെ അനുകൂലിച്ചുകൊണ്ടുള്ള ബിജെപിയുടെ ക്യാമ്പയിന്റെ ഭാഗമായാണ് 25ന് മോദി നേരിട്ടിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News