നാഗവല്ലിയെപ്പോലും ചിരിപ്പിക്കുന്ന ട്രോൾ നകുലന്

മലയാളികൾക്ക് എക്കാലവും ഇഷ്ട്ടപ്പെട്ട ചലച്ചിത്രങ്ങളിൽ എടുത്തു പറയേണ്ട ചിത്രമാണ് മണിച്ചിത്രത്താഴ് .മണിച്ചിത്രത്താഴിലെ പാട്ടും നൃത്തവും ഹാസ്യരംഗങ്ങളും മലയാളികൾക്ക് കാണാപ്പാഠമാണ്.ഏറ്റവുമധികം ട്രോളുകൾ സൃഷ്ടിക്കപ്പെട്ടതും മണിച്ചിത്രത്താഴിലെ രംഗങ്ങളിൽ നിന്നായിരിക്കും.

മണിചിത്രത്താഴിന്റെ 27മത്തെ വാർഷികദിനത്തിൽ ശോഭനയുടെ ഫേസ്ബുക് കുറിപ്പാണു ഇപ്പോൾ ട്രോളിനു വഴിയൊരുക്കിയിരിക്കുന്നത് . നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന ശോഭനയുടെ കുറിപ്പാണ് രസകരമായ ട്രോളായി മാറിയിരിക്കുന്നത്.പദ്മനാഭൻ ടി.പി എന്നയാളുടെ കമന്‍റ് വൈറലാകുകയായിരുന്നു . ‘ഞങ്ങൾ നകുലനെ കുറിച്ചാണ് ചിന്തിക്കുന്നത്. നകുലൻ ഇപ്പോൾ ഒരു മാനസിക രോഗിയെ പോലെയാണ് പെരുമാറുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ് .മണിച്ചിത്രത്താഴ് ചിത്രത്തിൽ നകുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സുരേഷ് ഗോപിയെ ലക്ഷ്യമിട്ട കമന്‍റ്പെട്ടെന്ന് ഹിറ്റായി.

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകൾക്ക് വിധേയനായതാണ് ബി.ജെ.പി എം.പി കൂടിയായ സുരേഷ് ഗോപി. ആയിരം പഞ്ചായത്തുകളെങ്കിലും ബി.ജെ.പി തരൂ എന്നുള്ള എം.പിയുടെ പ്രസ്താവന വ്യാപകമായി ട്രോളപ്പെട്ടിരുന്നു. കേരളത്തിൽ 941 പഞ്ചായത്ത് മാത്രമേ ഉള്ളൂവെന്നാണ് ട്രോളന്മാർ എം.പിയെ ഓർമിപ്പിച്ചത്.

ലോക്സഭ തെരഞ്ഞെടുപ്പിനിടെ നടത്തിയ ‘തൃശൂർ ഞാനിങ്ങെടുക്കുവാ’ പ്രസ്താവനയും ഹിറ്റായിരുന്നു. ഇതുകൂടാതെ, സുരേഷ് ഗോപിയുടെ സമീപകാലത്തെ നിരവധി പ്രസ്താവനകളും വിമർശനങ്ങൾക്കും കളിയാക്കലിനും വിധേയമായിരുന്നു. ഇതെല്ലാം ഓർമിപ്പിച്ചുകൊണ്ടാണ് ശോഭനയുടെ പ്രസ്താവനക്ക് ആറ്റിക്കുറുക്കിയുള്ള മറുപടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News