അഞ്ച് വര്‍ഷത്തെ നയങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തിയുള്ള പരമ്പര ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും: മുഖ്യമന്ത്രി

കേരളാസ് ടോപ്പ് ഫിഫ്റ്റി പോളിസീസ് ആന്റ് പ്രോജക്ട്’ എന്ന തലക്കെട്ടോടുകൂടി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സുപ്രധാന നയങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരമ്പര ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അടുത്ത അമ്പത് ദിവസം ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

‘കേരളാസ് ടോപ്പ് ഫിഫ്റ്റി പോളിസീസ് ആന്റ് പ്രോജക്ട്’ എന്ന തലക്കെട്ടോടുകൂടി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സുപ്രധാന നയങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരമ്പര ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അടുത്ത അമ്പത് ദിവസം ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.

എല്ലാ ദിവസവും ഒരു പ്രധാന നയത്തെയോ നിര്‍വഹണത്തിലൂടെ സാമൂഹിക മാറ്റം സാധ്യമാക്കിയ പദ്ധതിയെയോ കുറിച്ചുള്ള ലഘുവിവരണം അടങ്ങുന്ന കുറിപ്പിന്റെ രൂപത്തിലായിരിക്കും ഈ പരമ്പര അവതരിപ്പിക്കുന്നത്.

ഈ പദ്ധതികളെക്കുറിച്ചുള്ള വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് അത് മുതല്‍ക്കൂട്ടാകും.

സര്‍ക്കാരിന്റെ നിലവിലുള്ള നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമതയോടെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതും, ഇനിയും പുതുതായി സാധ്യമാക്കേണ്ട ആശയങ്ങളും ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും എങ്ങനെയായിരിക്കണമെന്നതും ഈ പരമ്പരയുടെ പ്രതികരണത്തിലൂടെ രൂപപ്പെടുത്താന്‍ കഴിയും. അതിനാവശ്യമായ ക്രിയാത്മകമായ പ്രതികരണങ്ങള്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

‘കേരളാസ് ടോപ്പ് ഫിഫ്റ്റി പോളിസീസ് ആന്‍റ് പ്രോജക്ട്’ എന്ന തലക്കെട്ടോടുകൂടി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സുപ്രധാന നയങ്ങളും…

Posted by Pinarayi Vijayan on Wednesday, 23 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News