സംവിധായകന്‍ ഷാനവാസിനെ കൊച്ചിയിലെത്തിച്ചു; ആരോഗ്യസ്ഥിതി ഗുരുതരം

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിച്ചു. കോയമ്പത്തൂരില്‍ നിന്നും പ്രത്യേക ആംബുലന്‍സിലാണ് കൊച്ചിയില്‍ എത്തിച്ചത്

ഹൃദയാഘാതം മൂലമായിരുന്നു ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് ആറ് മണിയോടെ കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിക്കുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലുളള ഷാനവാസിനെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് എത്തിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്ബത്തൂര്‍ കെജി ഹോസ്പിറ്റലില്‍ ഐസിയുവിയിരുന്നു ഷാനവാസ്.

സ്ഥിതി ഗുരുതരമായതിനാല്‍ കൊച്ചിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

ഉടന്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് കോയമ്പത്തൂരിലെ കെ ജി ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലെത്തിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസായ സൂഫിയും സുജാതയും സിനിമയുടെ സംവിധായകനാണ് ഷാനവാസ് നരണിപ്പുഴ.

ജാതീയത വിഷയമാക്കി അദ്ദേഹം സംവിധാനം ചെയ്ത കരി എന്ന ആദ്യചിത്രം നിരൂപകര്‍ക്കിടയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News