യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പു‍ഴ അന്തരിച്ചു

യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പു‍ഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

മലയാളത്തില്‍ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസായ സൂഫിയും സുജാതയും സിനിമയുടെ സംവിധായകനാണ് ഷാനവാസ് നരണിപ്പു‍ഴ.

മലയാള സിനിമ പ്രതീക്ഷയോടെ കാത്തിരുന്ന യുവ സംവിധായകനാണ് വിട വാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിക്കായി ഷാനവാസ് നരണിപ്പു‍ഴയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 10.20ഓടെ അന്ത്യം സം‍ഭവിച്ചു.

ഹൃദയാഘാതത്തിന് പിന്നാലെ തലച്ചോറിലുണ്ടായ രക്തസ്രാവവും അതീവഗുരുതരാവസ്ഥയിലാക്കി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു കോയമ്പത്തൂരിലെ കെ ജി ഹോസ്പിറ്റലില്‍ നിന്നും അത്യാധുനിക ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ചത്.

റോഡ് മാര്‍ഗ്ഗം തടസ്സമുണ്ടാകാതിരിക്കാന്‍ പൊലീസ് ഗതാഗതം നിയന്ത്രിച്ചതിനാല്‍ രണ്ടരമണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്തിക്കാനായി. യാത്രാമധ്യേ വീണ്ടും ഹൃദയാഘാതമുണ്ടായതിനാല്‍ കൊച്ചിയിലെത്തിച്ചപ്പോ‍ഴേക്കും സ്ഥിതി സങ്കീര്‍ണ്ണമായിരുന്നു.

എങ്കിലും അവസാന ശ്രമം എന്ന നിലയില്‍ അതിതീവ്ര വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മലയാളത്തില്‍ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസായ സൂഫിയും സുജാതയും സിനിമയുടെ സംവിധായകനാണ് ഷാനവാസ് നരണിപ്പു‍ഴ.

ജാതീയത വിഷയമാക്കി അദ്ദേഹം 2015ല്‍ സംവിധാനം ചെയ്ത കരി എന്ന ആദ്യചിത്രം നിരൂപകര്‍ക്കിടയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മലപ്പു‍റം ജില്ലയിലെ പൊന്നാനി നരണിപ്പു‍ഴ സ്വദേശിയാണ്.

അട്ടപ്പാടിയില്‍ തന്‍റെ മൂന്നാമത്തെ സിനിമയ്ക്കായുളള തിരക്കഥ എ‍ഴുതുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഷാനവാസ് വിട വാങ്ങുന്നതോടെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ യുവ സംവിധായകനെയാണ് നഷ്ടമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News