കാസര്‍കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ലീഗ് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തി; കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍

കാസര്‍കോട് കല്ലൂരാവിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനെ ലീഗ് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തി. രാത്രി 11 മണിയോടുകൂടിയാണ് അക്രമം നടന്നത്‌.

ഡിവൈഎഫ്‌ഐ കല്ലൂരാവി യൂണിറ്റ് കമ്മിറ്റി അംഗം അബ്ദുള്‍ റഹ്മാന്‍ എന്ന ഔഫിനെയാണ് ലീഗ് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തിയത്.

ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സാ ആവശ്യങ്ങള്‍ക്ക് ശേഷം സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന ഔഫിനെ പതിയിരുന്ന ലീഗ് ക്രിമിനല്‍ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രണ്ട് ദിവസം മുന്നെയാണ് ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ലീഗ് ക്രിമിനലുകള്‍ കല്ലൂരാവിയില്‍ സ്ത്രീകളെ ഉള്‍പ്പെടെ വീട് കയറി ആക്രമിക്കുന്ന സംഭവം ഉണ്ടായത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel