ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു എന്നിട്ടും പറയാന്‍ ഒരുപാട് ബാക്കിവച്ച് അവന്‍ പോയി ഞങ്ങടെ സൂഫി: വിജയ് ബാബു

സംവിധായകന്‍ ഷാനവാസ് നരണിപ്പു‍ഴയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിങ്ങുകയാണ് സിനിമാലോകമൊന്നിച്ച് നരണിപ്പുഴ ഷാനവാസിന്‍റെ വിയോഗത്തിലുള്ള സങ്കടം പങ്കുവച്ച്‌ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു. “ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓര്‍മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ചാണ് അവന്‍ പോയത്…. നമ്മുടെ സൂഫി.. നിനക്കുവേണ്ടി ഞങ്ങളുടെ പരമാവധി ശ്രമിച്ചു ഷാനൂ, ഒരുപാട് സ്നേഹം”, എന്നാണ് വിജയ് ബാബു ഷാനവാസിനെ അനുസ്മരിച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ദിവസങ്ങള്‍ക്കു മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷാനവാസ്. ഇന്നലെ രാത്രിയേടെ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഷാനവാസിന്‍റെ അന്ത്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്.

സുഹൃത്തുക്കളാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. ആശുപത്രിയില്‍ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായിരുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്‍റെ സ്വദേശം. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ ഷാനവാസിന്‍റെ ആദ്യ സംവിധാന സംരംഭം 2015ല്‍ പുറത്തെത്തിയ ‘കരി’ എന്ന ചിത്രമാണ്. ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു കരി. ചിത്രം ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‍കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. പിന്നീടാണ് ജയസൂര്യയെയും അദിതി റാവു ഹൈദരിയെയും പ്രധാന കഥാപാത്രങ്ങളാക്കി ‘സൂഫിയും സുജാതയും’ എന്ന ചിത്രം ഒരുക്കിയത്. വിജയ് ബാബു നിര്‍മ്മിച്ച ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഡയറക്‌ട് ഒടിടി റിലീസും ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News