എം ശിവശങ്കറിനെതിരെ ഇഡി ചുമത്തിയ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും

എം ശിവശങ്കറിനെതിരെ ഇഡി ചുമത്തിയ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും. ശിവശങ്കറിന്‍റെ സ്വാഭാവിക ജാമ്യം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇഡിയുടെ നീക്കം.

അതേസമയം ശിവശങ്കറിന്‍റെ പണമെന്ന് ഇഡി ഉന്നയിക്കുന്ന സ്വപ്നയുടെ ലോക്കറിലെ പണവും സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും ഇഡി കണ്ടുകെട്ടി.

സ്വപ്ന സുരേഷിന്‍റെ ലോക്കറിലെ കളളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കുറ്റത്തിന് ഒക്ടോബര്‍ 28നാണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 56 ദിവസം തികയുമ്പോ‍ഴാണ് ശിവശങ്കറിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇഡി ഒരുങ്ങുന്നത്. ഡിസംബര്‍ 28ന് 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യം നിഷേധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇഡിയുടെ നീക്കം.

സ്വപ്നയുടെ ലോക്കറില്‍ നിന്നും കണ്ടെത്തിയ പണം ശിവശങ്കറിന് ലൈഫ് മിഷനില്‍ ലഭിച്ച കമ്മീഷന്‍ തുകയാണെന്നാണ് ഇഡിയുടെ പുതിയ വാദം. സ്വർണ്ണക്കടത്തിലെ ഗൂഢാലോചനയിൽ അടക്കം ശിവശങ്കറിന്‍റെ പങ്കാളിത്തം സംബന്ധിച്ച തെളിവുകളുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

ഇക്കാര്യങ്ങള്‍ വിശദമാക്കിയുളള കുറ്റപത്രമാണ് എറണാകു‍ളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇഡി സമര്‍പ്പിക്കുന്നത്. അതിനിടെ ശിവശങ്കറിന്‍റെ പണമെന്ന് ഇഡി ഉന്നയിക്കുന്ന സ്വപ്നയുടെ ലോക്കറിലെ പണവും സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും ഇഡി കണ്ടുകെട്ടി.

പൂവാർ സഹകരണ ബാങ്ക്, കരമന ആക്സിസ് ബാങ്ക്, മുട്ടത്തറ സർവ്വീസ് സഹകരണ ബാങ്ക് ,കേരള ഗ്രാമിൺ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു പ്രതികളുടെ നിക്ഷേപമുണ്ടായിരുന്നത്.

ഒരു കോടി 85 ലക്ഷം രൂപ കണ്ടുകെട്ടിയതായി കുറ്റപത്രത്തിലും ഇഡി സൂചിപ്പിക്കും. ശിവശങ്കറിനെതിരായ കേസില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ വ്യത്യസ്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇഡിയുടെ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ പ്രധാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News