ആ വൈറല്‍ സത്യപ്രതിജ്ഞ ഫ്രെയ്മിലൊതുക്കിയത് ഈ ക്യാമറക്കണ്ണിലൂടെ

സംസ്കൃതം മലയാളത്തിലെ‍ഴുതി സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗണ്‍സിലറുടെ കളളക്കളി വെളിച്ചത് കൊണ്ട് വന്നത് ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍ രാജ്.

കൈരളി വാര്‍ത്ത വൈറലായതിന് പിന്നാലെ ഫോട്ടോഗ്രാഫര്‍ക്ക് അനുമോദനം നേര്‍ന്ന് നിരവധി ആളുകള്‍ ആണ് രംഗത്ത് വന്നത്.

അറിയപ്പെടാതെ പോയ ആ ഫോട്ടോഗ്രാഫറെ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ അപ്രതീക്ഷിതമായിട്ടാണ് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ അരുണ്‍ രാജ് കരമന വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ മഞ്ജുവിന്‍റെ സത്യവാചകം എ‍ഴുതിയ പേപ്പറിലേക്ക് പാളി നോക്കിയത്.

Image may contain: 1 person, standing and outdoor

സംസ്കൃതത്തില്‍ കത്തികയറിയ മഞ്ജുവിന്‍റെ കൈവശം ഉളളത് മലയാളത്തിലെ‍ഴുതിയ പേപ്പര്‍ ആണെന്ന് തിരച്ചറിഞ്ഞതോടെ അരുണ്‍രാജിന്‍റെ ക്യാമറ തുരുതുരാ മിന്നി. സംഭവത്തെ പറ്റി അരുണ്‍രാജ് പറയുന്നത് ഇങ്ങനെ കൈരളി വാര്‍ത്തയ്ക്ക് പിന്നാലെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

പക്ഷെ ഫോട്ടോഗ്രാഫര്‍ ആരെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇതോടെ ഫോട്ടോഗ്രാഫരെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ദൃശ്യത്തില്‍ കാണുന്ന പലരുടെ പേരിലും പടം പ്രചരിക്കാന്‍ തുടങ്ങിയതോടൊണ് യത്ഥാര്‍ത്ഥ ഫോട്ടോഗ്രാഫരെ ഞങ്ങള്‍ വെളിച്ചത് കൊണ്ട് വരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here