നരണിപ്പു‍ഴ ഷാനവാസിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

ഇന്നലെ അന്തരിച്ച യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പു‍ഴയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. അദ്ദേഹത്തിന്‍റെ ജന്മനാടായ നരണിപ്പു‍ഴ ജുമാ മസ്ജിദില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കബറടക്കം.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

മലയാളത്തില്‍ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസായ സൂഫിയും സുജാതയും സിനിമയുടെ സംവിധായകനാണ് ഷാനവാസ് നരണിപ്പു‍ഴ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News