2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയിലേക്കാകുമോ കുഞ്ഞാലിക്കുട്ടി പോവുക; കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെടി ജലീല്‍

പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെടി ജലീല്‍. 2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയിലേക്കാകുമോ കുഞ്ഞാലിക്കുട്ടി പോവുകയെന്നാണ് കെടി ജലീലിന്‍റെ പരിഹാസം

യുഡിഎഫിന്‍റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്? പടച്ചവനെ പേടിയില്ലെങ്കില്‍ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും. കാത്തിരിക്കാം എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് ലീ​ഗ് നേതൃത്വം പ്രഖ്യാപിച്ചത്. ലോക്സഭാം​ഗത്വം രാജിവച്ച്‌ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തിക്കുക. സംസ്ഥാന രാഷ്ട്രീയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്ന് കെ പി എ മജീദ് പറഞ്ഞു. മതേതര നിലപാടില്‍ മുസ്ലീം ലീഗ് വിട്ടുവീഴ്ച്ച ചെയ്യില്ല. ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാറ്റുമെന്നും കെ പി എ മജീദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News