ഔഫിന്റെ കൊലപാതകം ആസൂത്രിതമെന്ന് സുഹൃത്ത് നിയാസ്; രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു

കാസര്‍കോട് കല്ലൂരാവിയില്‍ ലീഗ് ക്രമിനലുകള്‍ കൊലപ്പെടുത്തിയ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകം ആസൂത്രിതമെന്ന് സുഹൃത്ത് നിയാസ്.

നിയാസാണ് ഔഫിനെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലെത്തിച്ചത്. ഔഫിന്റെ കൊലപാതകം തികച്ചും രാഷ്ട്രീയ വൈരാഗ്യം കാരണമാണെന്നും ആസൂത്രിതമായിരുന്നെന്നും നേരത്തെ മറ്റൊരു തരത്തിലുള്ള അനിഷ്ട സംഭവങ്ങളും പ്രദേശത്ത് നടന്നിരുന്നില്ലെന്നും നിയാസ് പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ പ്രദേശം ശാന്തമായിരുന്നെന്നും കാലങ്ങളായി ലീഗ് ജിയിച്ചു വരുന്ന പ്രദേശമാണ് ഇതെന്നും എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ എല്‍ഡിഎഫ് ആണ് ജയിച്ചത്.

ഇതില്‍ പ്രദേശത്തെ കുറച്ച് നാട്ടുകാരും ക്ലബ് പ്രവര്‍ത്തകരുമൊക്കെ സജീവമായിരുന്നു ഇതായിരിക്കാം ലീഗിനെ ചൊടിപ്പിച്ചതെന്നും റയീസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയിച്ച ശേഷമുള്ള പ്രകടനത്തിന് നേരെയും ലീഗ് പ്രവര്‍ത്തകരുടെ കല്ലേറ് നടക്കുകയും സ്ഥാനാര്‍ത്ഥിക്ക് ഉള്‍പ്പെടെ പരുക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്നും റയീസ് പറഞ്ഞു.

അതേസമയം കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സജീവ ലീഗ് പ്രവര്‍ത്തകനായ ഇര്‍ഷാദാണ് പ്രതികളില്‍ തിരിച്ചറിഞ്ഞ ആള്‍ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News