കാസര്‍കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; ഇര്‍ഷാദ് ഇസ്ഹാഖ്, ഹസന്‍ എന്നിവര്‍ പ്രതികള്‍

കാസര്‍കോട് കല്ലൂരാവിയില്‍ ഇന്നലെ രാത്രി ലീഗ് ഗുണ്ടാസംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ മൂന്ന് പേര്‍ പ്രതികള്‍ ഇര്‍ഷാദ്, ഇസ്ഹാഖ്, ഹസന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രതികളില്‍ ഇര്‍ഷാദ് സജീവ ലീഗ് പ്രവര്‍ത്തകനാണെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലൂടെ കൊലപാതകത്തിലെ രാഷ്ട്രീയ ഇടപെടലിന് കുറിച്ചും കൂടുതല്‍ ആരെങ്കിലും കൊലപാതകത്തിന്‍റെ ഭാഗമായിട്ടുണ്ടോ എന്നതിലും തെ‍ളിവ് ലഭിക്കുമെന്നാണ് കരുതുന്നത്.

ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് സമാധാനത്തോടുകൂടെ ക‍ഴിഞ്ഞിരുന്ന ഒരു നാടിനെയാകെ ഞെട്ടിച്ചുകൊണ്ട് ലീഗ് ഗുണ്ടാ സംഘം അബ്ദുള്‍ റഹ്മാനെ കുത്തിക്കൊലപ്പെടുത്തിയത്.

ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സാ ആവശ്യത്തിനായി സുഹൃത്തില്‍ നിന്നും വാഹനം വാങ്ങി മടങ്ങവെയാണ് പതിയിരുന്ന ലീഗ് ഗുണ്ടാസംഘം ഔഫിനെ പതിയിരുന്ന് കുത്തിക്കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News