കേരളത്തെ ചോരയില്‍ മുക്കാനാണ് വലതുപക്ഷത്തിന്‍റെ ശ്രമം; ലീഗ് ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം: ഡിവൈഎഫ്ഐ

കാസര്‍കോട് കല്ലൂരാവിയിലെ കൊലപാതകത്തില്‍ ശക്തമായ പൊതുജന പ്രതിഷേധം ഉയരണമെന്നും വലതുപക്ഷം കേരളത്തെ ചോരയില്‍ മുക്കാനാണ് ശ്രമിക്കുന്നതെന്നും ഡിവൈഎഫ്ഐ.

ലീഗ് ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സംസ്ഥാന വ്യാപകമായി മൂന്ന് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരുപാടികള്‍ സംഘടിപ്പിക്കണമെന്നും ഡിസംബര്‍ 26 ന് മേഖലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും ഡിവൈഎഫഐ ആഹ്വാനം ചെയ്തു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കേരളത്തെ ചോരയിൽ മുക്കാനാണ് വലതു പക്ഷ പദ്ധതി. തുടർച്ചയായി ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തുകയാണ്.

ആസൂത്രിതമായാണ് ഈ കൊലപാതകങ്ങൾ എല്ലാം നടത്തിയിരിക്കുന്നത്. കോൺഗ്രസ്സും, ബിജെപിയും, ലീഗും ഡിവൈഎഫ്ഐ പ്രവർത്തകരെ കൊന്ന് തള്ളുന്നു.

ലീഗ് ഭീകരതയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണം. മൂന്ന് ദിനങ്ങൾ നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

26ന് സംസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങൾ നടത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here