ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; ഒന്നാം പ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി; മറ്റ് രണ്ട് പ്രതികളും സജീവ ലീഗ് പ്രവര്‍ത്തകര്‍

കാസര്‍കോട് കല്ലൂരാവിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് എന്ന അബ്ദുള്‍ റഹ്മാനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും സജീവ ലീഗ് പ്രവര്‍ത്തകര്‍.

ഇര്‍ഷാദ്, ഇസ്ഹാഖ്, ഹസന്‍ എന്നീ ലീഗ് പവര്‍ത്തകരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇര്‍ഷാദ് ഒന്നാം പ്രതിയും മറ്റ് രണ്ടുപേര്‍ രണ്ടും മൂന്നും പ്രതികളുമാണ്.

ഒന്നാം പ്രതി ഇര്‍ഷാദ് യൂത്ത് ലീര് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറിയാണ്. ഇയാള്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുരണ്ടുപേരും പ്രദേശത്തെ സജീവ ലീഗ് പ്രവര്‍ത്തകരാണ്.

ഇന്നലെ രാത്രി 11 മണിയോടെയാണ് പതിയിരുന്ന ലീഗ് ഗുണ്ടാ സംഘം ഔഫ് എന്ന അബ്ദുള്‍ റഹ്മാനെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ തന്നെയുള്ള ആക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News