സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാലുമാസം കൂടി തുടരും; ജനുവരി മുതല്‍ പെന്‍ഷന്‍ 1500; കേരളത്തിന് ഇടതുസര്‍ക്കാറിന്‍റെ പുതുവര്‍ഷ സമ്മാനം

പുതുവര്‍ഷത്തിലേക്ക് കടക്കുന്ന കേരളീയ ജനതയ്ക്ക് മുന്നില്‍ ജനക്ഷേമകരമായ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

ഡിസംബര്‍ ഒന്നിന് അവസാനിച്ച ഒന്നാം നൂറുദിന പദ്ധതിക്ക് ശേഷം രണ്ടാം നൂറു ദിന പദ്ധതികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് നടത്തി.

കൊവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാലുമാസത്തേക്ക് കൂടി തുടരുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജനുവരി ഒന്നുമുതല്‍ പെന്‍ഷന്‍ 1500 രൂപയാക്കി വര്‍ദ്ധിപ്പിച്ച് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News