കെ ഫോണിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍; ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു: മുഖ്യമന്ത്രി

കേരളത്തിന്റെ ഇന്റര്‍നെറ്റ് സംരംഭമായ കെ ഫോണിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഗെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഒന്‍പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചുവെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ അറുപത് ഇന പരിപാടിയില്‍ 570 എണ്ണവും പൂര്‍ത്തിയായതായും മുഖ്യമന്ത്രി പറഞ്ഞത്.

പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നേരത്തെ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്നും രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 1 മുതല്‍ ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1500 രൂപയാക്കും.

റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല്മാസംകൂടി തുടരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 600 രൂപയായിരുന്നു ക്ഷേമപെന്‍ഷന്‍. 80 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യക്കിറ്റ് നല്‍കുന്നത്.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ നൂറു ദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട നൂറു ദിന പരിപാടി ഡിസംബര്‍ ഒമ്പതിന് ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like