50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപനം; സൃഷ്ടിച്ചത് ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം

50,000 തൊഴിലവസരങ്ങള്‍ പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇതിനകം 1,16,440 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

കൂടാതെ യുവജനങ്ങളുടെ നേതൃത്വപരിശീലനം നല്‍കാനും വിവിധ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ പ്രശസ്ത വ്യക്തികള്‍ മുഖേന ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു.

അഞ്ചുകോടി രൂപ ചെലവില്‍ നവീകരിച്ച 34 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം, ഹൈടെക് സ്‌കൂളുകളുടെ പദ്ധതി പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനം, കിഫ്ബി, നബാര്‍ഡ് പ്ലാന്‍ഫണ്ടുപയോഗിച്ച് പൂര്‍ത്തീകരിച്ച മികവിന്റെ കേന്ദ്രങ്ങളായ 50 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ചു.

കൂടാതെ ഒന്‍പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചുവെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ അറുപത് ഇന പരിപാടിയില്‍ 570 എണ്ണവും പൂര്‍ത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News