കൊച്ചി വാട്ടര്‍മെട്രോ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി വാട്ടര്‍മെട്രോ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലങ്ങള്‍ റോഡുകള്‍ എന്നിവ ഉടനെ തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. 9 പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കും. ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തും.

കൂടുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ചതെന്ന് മുഖ്യമന്ത്രി.

നേരത്തെ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്നും രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 1 മുതല്‍ ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1500 രൂപയാക്കും.

റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല്മാസംകൂടി തുടരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 600 രൂപയായിരുന്നു ക്ഷേമപെന്‍ഷന്‍. 80 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യക്കിറ്റ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here