കര്‍ഷക സമരം ഒരു മാസം എത്തിനില്‍ക്കേ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

കര്‍ഷക പ്രതിഷേധം 29ാം ദിവസത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ രാഷ്ട്രപതിയേ കണ്ട് നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി.

എഐസിസി ആസ്ഥാനത്തു നിന്നും നേതാക്കളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചു തടഞ്ഞ പോലീസ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു.

അതിര്‍ത്തികള്‍ ഉപരോധോച്ചുകൊണ്ടുള്ള കര്‍ഷക സമരം ഒരു മാസം എത്തിനില്‍കുമ്പോഴാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ഉളളതിനാല്‍ രാഷ്ട്രപതിഭവനിലേക്ക് മറച്ചു നടത്താന്‍ അനുവാദം നല്‍കാഞ്ഞ പോലീസ് മൂന്ന് നേതാക്കള്‍ക്ക് രാഷ്ട്രപതിയെ കണ്ണന്‍ അനുമതി നല്‍കി.

അതേ സമയം കോണ്‍ഗ്രസ് എംപിമാര്‍ എഐസിസി ആസ്ഥാനത്തുനിന്നും മാര്‍ച്ചുനടത്തിയത് ചെറിയ തോതിലുള്ള സംഘര്‍ഷത്തിനും ഇടയാക്കി. രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, അധിര്‍ രഞ്ചന്‍ ചൗധരി എന്നിവര്‍ രാഷ്ട്രപതിയെ കണ്ടു.

പാര്‍ലമെന്റ് സമ്മേളനം വിളിക്കനമെന്നും പ്രധാനമന്ത്രി കര്‍ഷകരെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു.

അതേ സമയം പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു.

സമരമുഖത്തേക്ക് പോകാനോ കാരഹകര്‍ക്കൊപ്പം നില്‍ക്കണോ രാഹുല്‍ ഗാന്ധി ഉള്‍പ്പെടയുള്ളവര്‍ തയ്യാറാക്കാത്തതിനെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ 29ആം ദിവസം പ്രതിഷേധം നടത്താന്‍ തയ്യാറായതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News