സ്‌കൂള്‍തലം മുതല്‍ ആരംഭിക്കുന്ന അടിസ്ഥാന കമ്പ്യൂട്ടര്‍ പഠനം മുതല്‍ അതിനൂനതനങ്ങളായ ‘ട്രെന്‍ഡിങ് ടെക്‌നൊളജി’വരെയുള്ള കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ മേഖലയിലെ വകഭേദങ്ങളെയും, അവയുടെ സാദ്ധ്യതകളെയും കുറിച്ചുള്ള അറിവ് ഇന്നേറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.
സാധാരണക്കാര്‍ക്കും പ്രാപ്യമായ മേഖലയാണ് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം എന്ന അവബോധം സമൂഹത്തില്‍ വളര്‍ത്തുവാനും, കംപ്യുട്ടര്‍ വിദ്യാഭ്യാസത്തിലൂടെ കടന്നുചെല്ലാവുന്ന തൊഴില്‍ മേഖലകളെക്കുറിച്ചും തൊഴില്‍ സാധ്യതകളെക്കുറിച്ചും പ്രേക്ഷകര്‍ക്ക് ആധികാരികമായ അവബോധം സൃഷ്ടിക്കുന്നതിലേക്കും വേണ്ടി കേരള സ്റ്റേറ്റ് റൂട്രോണിക്‌സുമായികൈകോര്‍ത്തുകൊണ്ട് കൈരളി ടിവി ആവിഷ്‌ക്കരിച്ചിട്ടുള്ള വിവര സാങ്കേതിക വിജ്ഞാന പരിപാടിയാണ് ‘കേരള സ്റ്റേറ്റ് റൂട്രോണിക്‌സ്-കൈരളി വിജയവീഥി’ എന്ന നാല് എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്യുന്ന ചര്‍ച്ചാവേദി.
റിയാബ് മുന്‍ സെക്രട്ടറിയും, കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടറുമായ ശ്രീ. കെ പത്മകുമാറാണ് ഈ വിഷയത്തില്‍ നമ്മോട് സംവദിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.